കൽപ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തിനെ തുടര്ന്നുള്ള ദുരിതാശ്വാസ ക്യാമ്പില് കഴിയുന്നവർക്ക് 400 മൊബൈല് ഫോണുകളും ഒരുമാസം സൗജന്യമായി ഉപയോഗിക്കാവുന്ന സിമ്മുകളും എത്തിച്ച് മലപ്പുറം വണ്ടൂരിലെ 'ചെങ്ങായീസ്' യുവജനക്കൂട്ടായ്മ. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലാണ് മൊബൈൽ ഫോൺ വിതരണം ചെയ്തത്. ദുരന്തഭൂമിയിൽ എല്ലാം നഷ്ട്ടപ്പെട്ടവർക്ക് ബന്ധുക്കളെ പോലും ബന്ധപ്പെടാനാവാത്ത അവസ്ഥയായിരുന്നു. ചൊവ്വാഴ്ച ക്യാമ്പ് സന്ദര്ശിച്ചപ്പോഴാണ് അവിടെ കഴിയുന്നവര്ക്ക് ദൂരെയുള്ള ബന്ധുക്കളെ ബന്ധപ്പെടാന് വഴിയൊരുക്കുകയെന്ന ആശയം ഉണ്ടായത്.
തുടര്ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് വാട്സാപ്പ് കൂട്ടായ്മയിലൂടെ ഫോണ് ശേഖരിക്കാനുള്ള സന്ദേശം നല്കി. ക്യാമ്പിലേക്കായി മൊബൈല് ഫോണ് ഉടമകള് മൂന്നും നാലും മൊബൈല് ഫോണുകളും സൗജന്യമായി നൽകി. പലരും പണവും നല്കിയിരുന്നു. വ്യാഴാഴ്ച രാവിലെ തന്നെ ഫോണുകളും ഒരുമാസം സൗജന്യമായി ഉപയോഗിക്കാവുന്ന സിംകാര്ഡുകളും ക്യാമ്പില് എത്തിച്ചു. ആദ്യഘട്ടത്തിൽ 100 പേർക്കാണ് മൊബൈൽ ഫോൺ നൽകിയത്. വിവിധ ക്യാമ്പുകളിലായി 400ഓളം ഫോണുകൾ വിതരണം ചെയ്യും.
വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ പശ്ചിമഘട്ടം പരിസ്ഥിതി ലോല മേഖല; കരട് വിജ്ഞാപനം പുതുക്കിയിറക്കിഅരദിവസത്തെ അധ്വാനം കൊണ്ടാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് 400 മൊബൈല് ഫോണുകളും സിമ്മുകളും എത്തിച്ചത്. വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകളില്പ്പെട്ടവരുടെ പ്രാദേശിക കൂട്ടായ്മയാണ് ചെങ്ങായീസ്.