കൊച്ചി: തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളി ജോയി വീണ് മരിച്ച ആമയിഴഞ്ചാൻ തോടിന് സമാന രീതിയിൽ മാലിന്യക്കൂമ്പാരമാണ് കൊച്ചിയിലെ മുല്ലശ്ശേരി കനാൽ. മാലിന്യം നീക്കം ചെയ്യാൻ പലതവണ കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടും റെയിൽവേ തയ്യാറായിട്ടില്ല. റെയിൽപാളത്തിന് അടിയിലൂടെ പോകുന്ന മുല്ലശ്ശേരി കനാൽ ഇപ്പോൾ മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ്. നഗരത്തിലെ മാലിന്യം മുഴുവൻ കെട്ടിക്കിടക്കുന്നത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിനടിയിലാണ്.
തൊട്ടടുത്ത് എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്റും സൗത്ത് റെയിൽവേ സ്റ്റേഷനുമാണുള്ളത്. ദുർഗന്ധം മൂലം യാത്രക്കാർക്ക് ഇതുവഴി നടക്കാനാകുന്നില്ല. കനാലിൽ നിന്ന് കോരിയ മാലിന്യം യാത്രക്കാർ നടക്കുന്ന വഴിയിൽ തള്ളിയിട്ട് ഒരുമാസം പിന്നിടുന്നു. എന്നിട്ടും കോർപറേഷൻ തിരിഞ്ഞു നോക്കിയിട്ടില്ല. യാത്രക്കാർ നടക്കുന്ന വഴിയിലുള്ള കരി ഓയിലിൽ തെന്നി നിരവധി പേരാണ് വീണത്. മഴപെയ്താൽ രാസമാലിന്യം ഉൾപ്പെടെ കലർന്ന മലിനജലം സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തും.
5 ലക്ഷവും വീടും നല്കിയില്ലെങ്കില് തീര്ക്കുമെന്ന് പറഞ്ഞു: ജസ്നയെ കണ്ടെന്ന ആരോപണം തള്ളി ഹോട്ടലുടമകൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടക്കുന്ന മുല്ലശ്ശേരി കനാൽ റോഡ് നവീകരണത്തോടൊപ്പം പൂർത്തിയാക്കേണ്ടതാണ് റെയിൽവേ കനാലിന്റെ ശുചീകരണവും. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലൂടെ മുല്ലശ്ശേരി കനാൽ നവീകരണം നടക്കുന്നുണ്ടെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.