ലഹരിയെക്കുറിച്ചുള്ളത് 'ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പരാതി'; നിർദ്ദേശങ്ങളുമായി ഹേമ കമ്മിറ്റി

സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാതികളെ 'ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പരാതി' എന്നാണ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്

dot image

തിരുവനന്തപുരം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പുറമെ ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് സിനിമാ മേഖലയെ നവീകരിക്കാനുള്ള പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ. ഇൻഡസ്ട്രിയിൽ കരാർ വ്യവസ്ഥ ശക്തമാക്കണമെന്ന് പറയുന്ന കമ്മിറ്റി പൂർണമായും സിനിമയെ ലഹരിവിമുക്തമാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.

സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാതികളെ 'ഏറ്റവും കൂടുതൽ പറഞ്ഞുകേട്ട പരാതി' എന്നാണ് കമ്മിറ്റി വിശേഷിപ്പിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷമാണ് ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതെന്ന് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. യുവതാരങ്ങളടക്കമുള്ള നിരവധി പേർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച ശേഷമാണ് സെറ്റിലേക്ക് വരുന്നത്. ഇത് മൂലം സംവിധായകർക്കും നിർമ്മാതാക്കൾക്കും എല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവ എല്ലാം പരിഹരിക്കാനായി മേഖലയെ പൂർണമായും ലഹരിവിരുദ്ധമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

സിനിമയിൽ അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളുമായി കൃത്യമായി കരാർ എഴുതിയിരിക്കണം എന്ന് റിപ്പോർട്ട് പറയുന്നു. കരാർ ഇല്ലാത്തതുകൊണ്ട് പല ജൂനിയർ ആർട്ടിസ്റ്റുകളും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവർക്ക് അവരുടെ പരാതികൾ പറയാനോ അതിൽ പരിഹാരമുണ്ടാക്കാനോ സാധിക്കുന്നില്ല. ഇന്റിമേറ്റ് സീനുകൾ നടിമാരെ മുൻപേ അറിയിക്കണമെന്ന പ്രധാനപ്പെട്ട നിർദേശവും റിപ്പോർട്ടിലുണ്ട്. വനിതാ ആർട്ടിസ്റ്റുകൾ പലപ്പോഴുമായി സൂചിപ്പിക്കുന്ന ബാത്ത്റൂം സൗകര്യമില്ലായ്മ അടക്കം കൃത്യമായി പരിഹരിക്കാൻ കരാറിൽത്തന്നെ സെറ്റിലുള്ള സൗകര്യങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടാകണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

സിനിമാമേഖലയിൽ ലിംഗസമത്വം ഉറപ്പാക്കണമെന്നതാണ് കമ്മിറ്റി മുന്നോട്ടുവെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട നിർദേശം. പല പുരുഷന്മാരും തങ്ങൾ സ്ത്രീകൾക്ക് മേലെയാണെന്ന പോലെ പെരുമാറുകയാണ്. ഈ പ്രവണത നിർബന്ധമായും ഇല്ലാതെയാക്കണമെന്നും ഇതിനായി കൃത്യമായ ബോധവത്കരണ പരിപാടികൾ നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിലെ മറ്റൊരു പ്രധാനപ്പെട്ട ഭാഗമായി പറയുന്നത് പ്രതിഫലമാണ്. കരാർ ഇല്ലാത്തതുകാരണം പല ആർട്ടിസ്റ്റുകൾക്കും പറഞ്ഞ പ്രതിഫലം കിട്ടാറില്ല, അല്ലെങ്കിൽ പ്രതിഫലം നൽകാൻ വൈകുന്നു. കരഞ്ഞ് ചോദിച്ചാൽപ്പോലും പലർക്കും അർഹമായ, പറഞ്ഞ തുക കിട്ടാറില്ല. ഈ വിഷയം അഭിമുഖീകരിക്കാനായി കൃത്യമായ ഒരു സംവിധാനം ഇല്ല എന്നത് ഒരു ന്യൂനതയാണെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു. പലപ്പോഴും തുല്യ പ്രതിഫലം എന്നത് സിനിമയിൽ ഒരു സ്വപ്നം മാത്രമാണ്. മാത്രമല്ല, വനിതകളായ താരങ്ങൾക്ക് പല നിർമാതാക്കളും സംവിധായകരും വില പോലും കല്പിക്കാറില്ല. ഇത്തരത്തിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ അടിമുടി അനീതിയും അസന്തുലിതാവസ്ഥയാണ് സിനിമ മേഖലയിൽ നിലനിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈ പ്രശ്നം പരിഹരിക്കാനായി മാർക്കറ്റ് വാല്യുവിന് പകരമായി നടൻ/നടി സിനിമയ്ക്ക് വേണ്ടി എടുക്കുന്ന പരിശ്രമം കണക്കാക്കണമെന്ന് കമ്മിറ്റി നിർദേശിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകളും, ടെക്നീഷ്യൻസും അടക്കമുള്ളവർക്കും ജോലി ചെയ്ത സാഹചര്യവും സമയവും എല്ലാം അനുസരിച്ച്, പറഞ്ഞ തുക തന്നെ നൽകണമെന്നും നിർദ്ദേശിക്കുന്നു.

മലയാള സിനിമയില് സ്ത്രീകള് നേരിടുന്ന വിവേചനങ്ങള് സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് 2019 ഡിസംബര് 31നായിരുന്നു സര്ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്ട്ടില് 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തയ്യാറായിരുന്നില്ല. ഒടുവില് വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്ട്ട് പുറത്തുവിടാന് സര്ക്കാര് തീരുമാനിച്ചത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള് സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്ക്കാര് ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്ഡ്) അധ്യക്ഷയായി മുന് ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്ക്കാര് രൂപീകരിച്ചത്. ചലച്ചിത്രമേഖലയില് സ്ത്രീകള് നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള് നിര്ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്ത്തനങ്ങള് പരിശോധിക്കാന് ഇത്തരത്തിലുള്ള ഒരു കമ്മീഷന് രൂപീകരിക്കുന്നത് ഇന്ത്യയില് ആദ്യമായായിരുന്നു.

റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനില് അപ്പീല് എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. റിപ്പോര്ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്നതും 2022 ഒക്ടോബര് 22-ലെ വിധിയും സര്ക്കാരിന് അനുകൂലമായി. പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണര് എ. അബ്ദുള് ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരില് ഒരു റിപ്പോര്ട്ട് പൂര്ണമായും രഹസ്യമാക്കി വെക്കരുതെന്ന മുന്വിധിന്യായങ്ങള് കമ്മിഷന് പരിഗണിച്ചു. കേന്ദ്രവിവരാവകാശ കമ്മിഷനും സമാനകേസുകളില് ഇതേ നിലപാട് സ്വീകരിച്ചിരുന്നു. വിചാരണവേളയില് കമ്മിഷന് റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് എത്തിക്കാന് സര്ക്കാര് തയ്യാറായിരുന്നില്ല. മേയ് രണ്ടിന് റിപ്പോര്ട്ട് ഹാജരാക്കാനുള്ള നിര്ദേശം സാംസ്കാരിക വകുപ്പും അംഗീകരിച്ചില്ല. ചലച്ചിത്രനയരൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്ക്ക് റിപ്പോര്ട്ട് മന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വിശദീകരണം.

തെളിവെടുപ്പിന് ബന്ധപ്പെട്ട രേഖ നിര്ബന്ധമാണെന്ന് പറഞ്ഞ കമ്മിഷന് ഒമ്പതിന് റിപ്പോര്ട്ട് ഹാജരാക്കാന് നിര്ദേശിച്ചു. ഇതിന് നിയമോപദേശം തേടിയിട്ടുണ്ടെന്നും നയപരമായ തീരുമാനമായതിനാല് കമ്മിഷന് റിപ്പോര്ട്ട് കൈമാറാന് മന്ത്രിസഭയുടെ അനുമതി വേണമെന്നും അറിയിച്ചു. എന്നാല്, സര്ക്കാര് വാദം തള്ളിയ കമ്മിഷന് 10 ദിവസത്തിനുള്ളില് റിപ്പോര്ട്ട് ഹാജരാക്കാന് കര്ശന നിര്ദേശം നല്കി. വിവരാവകാശനിയമപ്രകാരം രേഖകള് പിടിച്ചെടുത്ത് പരിശോധിക്കാന് അധികാരം നല്കുന്ന വകുപ്പുകള് പരാമര്ശിച്ച് നോട്ടീസും നല്കി. തുടര്ന്നാണ് 295 പേജുള്ള റിപ്പോര്ട്ട് വിവരാവകാശ കമ്മിഷനുമുന്നില് മുദ്രവെച്ച കവറില് എത്തിയത്. മാധ്യമപ്രവര്ത്തകര് നല്കിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷന്റെ വിധിയുണ്ടായത്. നേരത്തേ വിവരാവകാശ കമ്മിഷന് തള്ളിയ അപേക്ഷകരെ വീണ്ടും പരിഗണിച്ചു. അപേക്ഷകര് മാധ്യമപ്രവര്ത്തകരായതിനാല് എല്ലാവര്ക്കും ഒരേദിവസം പകര്പ്പുനല്കണമെന്നും കമ്മിഷന് പറഞ്ഞു. 2024 ജൂലായ് ആറിനാണ്

റിപ്പോട്ട് പുറത്തുവിടാന് വിവരാവകാശ കമ്മിഷന് ഉത്തരവ് വന്നത്. പിന്നീട് നിര്മാതാവ് സജിമോന് പാറയില്, നടി രഞ്ജിനി എന്നിവര് റിപ്പോര്ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ആ ഹര്ജികള് തള്ളിയതോടെയാണ് ഒടുവില് റിപ്പോര്ട്ട് വെളിച്ചം കണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us