ദേശീയ കാർട്ടൂൺ മേള 'കാരിടൂൺ' ആഗസ്റ്റ് 21 മുതൽ കൊച്ചിയിൽ; വയനാടിനായി കാരിക്കേച്ചർ ചലഞ്ച്

കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി, കേരള ലളിതകലാ അക്കാദമി, ചാവറ കൾച്ചറൽ സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്

dot image

കൊച്ചി: ദേശീയ കാർട്ടൂൺ മേളയായ കാരിടൂൺ ആഗസ്റ്റ് 21 മുതൽ 25 വരെ കൊച്ചിയിൽ നടക്കും. കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി, കേരള ലളിതകലാ അക്കാദമി, ചാവറ കൾച്ചറൽ സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.

21 ന് വൈകിട്ട് 4 ന് ദർബാർ ഹാൾ കലാകേന്ദ്രം അങ്കണത്തിൽ പരിപാടിയുടെ ഉദ്ഘാടനം നടക്കും. ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് മുഖ്യാതിഥിയായിരിക്കും. കാർട്ടൂണിസ്റ്റ് കൂടിയായ സോമനാഥിന് കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും. ലളിതകലാ അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മേയർ അഡ്വ. എം അനിൽകുമാർ, സ്വിറ്റ്സർലാൻ്റ് പ്രതിനിധി ഡെപ്യൂട്ടി കൗൺസിൽ ജനറൽ പാറ്റ്റിക്ക് മുല്ലർ, ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് , കാരിട്ടൂൺ ഡയറക്ടർ രതീഷ് രവി, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, സെക്രട്ടറി എ സതീഷ്, ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ചലച്ചിത്ര അവാർഡ് ജേതാക്കളായ ജോഷി ബെനഡിക്ട്, സുമംഗല ,സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ കാർട്ടൂണിസ്റ്റ് എ സജ്ജീവ് എന്നിവരെ ആദരിക്കും. ദർബാർ ഹാളിലെ വിവിധ ഗാലറികളിൽ സ്പേയ്സ് കാർട്ടൂൺ, ഇന്ത്യ സ്വിസ് സൗഹൃദ കാർട്ടൂൺ, അക്കാദമി അംഗങ്ങളുടെ കാർട്ടൂൺ എന്നിവ ഉണ്ടാകും.

22 ന് രാവിലെ 10 ന് ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ കേരള കാർട്ടൂൺ അക്കാദമി വാർഷിക പൊതുയോഗത്തിൽ മുതിർന്ന കാർട്ടൂണിസ്റ്റുകളായ അരവിന്ദൻ, ശിവൻ പറവൂർ, കെ. എസ്. രഘു, ഇ.പി. പീറ്റർ, ജി. ഹരി എന്നിവർക്ക് വിശിഷ്ടാംഗത്വം നൽകും.

22, 23 തീയതികളിൽ വയനാട് ദുരന്തത്തിൽ കൈത്താങ്ങായി കാരിക്കേച്ചർ ചലഞ്ച് ഹൈക്കോടതി പരിസരത്ത് നടക്കും. കേരള ഹൈകോടതിയിലെ അഭിഭാഷകരുടെ സംഘടനായ അക്കാദമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് ട്രെയിനിങ്ങുമായി സഹകരിച്ച് നടത്തുന്ന ലൈവ് കാരിക്കേച്ചറിങ്ങിൻ്റെ ഉദ്ഘാടനം 22 ന് വൈകുന്നേരം 4.45 ന് നടക്കും. 23 ന് 9 .30 മുതൽ അഞ്ചു വരെയാണ് കാരിക്കേച്ചർ ചലഞ്ച്. ഇതിൽ നിന്ന് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

24 ന് രാവിലെ 9 ന് ചാവറ കൾച്ചറൽ സെൻ്ററിൽ കുട്ടികളുടെ കാർട്ടൂൺ കളരി കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കാർട്ടൂണിന്റെ ബാലപാഠങ്ങൾ മുതൽ പുതിയ സാങ്കേതിക വിദ്യകൾ വരെയുള്ളവയെ കുറിച്ച് പ്രമുഖ കാർട്ടൂണിസ്റ്റുകൾ ക്ലാസ് എടുക്കും. 25 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us