'എനിക്ക് സ്ത്രീയുടെ മുഖമല്ല ശരീരമാണ് ഇഷ്ടം' എന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: അതിജീവിത

'ഐ ലവ് സെക്സ്, ഐ ലൈക് റ്റു ടു ദിസ്' എന്നാണ് അയാൾ പറഞ്ഞത്

dot image

കൊച്ചി: ഹേമ കമ്മിറ്റിയെ നിയമിച്ചതിന് ശേഷമാണ് താൻ പീഡനത്തിന് ഇരയായതെന്ന് അതിജീവിത റിപ്പോര്ട്ടറിനോട്. റിപ്പോർട്ടിൽ പറയുന്നത് സിനിമയ്ക്ക് അകത്തുള്ള സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണ്. പവറും പ്രിവിലേജും വെച്ച് സിനിമയ്ക്ക് പുറത്തുള്ള സ്ത്രീകളെ കൃത്യമായി ഇരയാക്കുന്നുണ്ടെന്ന് അതിജീവിത പറഞ്ഞു. ഭയം മൂലമാണ് പുറത്തു പറയാത്തത്. 'ഐ ലവ് സെക്സ്, ഐ ലൈക് റ്റു ഡു ദിസ്' എന്നാണ് അയാൾ പറഞ്ഞത്. 'എനിക്ക് സ്ത്രീയുടെ മുഖമല്ല ഇഷ്ടം, ശരീരമാണ് ഇഷ്ടം' എന്ന് പറഞ്ഞുകൊണ്ടാണ് തന്നെ പീഡിപ്പിച്ചതെന്ന് അതിജീവിത റിപ്പോർട്ടറിനോട് പറഞ്ഞു.

'സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയല്ല. സിനിമയുമായി യാതൊരു ബന്ധവുമില്ല, പുറത്തു നിന്നുള്ള സാധാരണക്കാരിയായ സ്ത്രീയാണ്. റിപ്പോർട്ടിൽ പറയുന്നത് സിനിമയ്ക്ക് അകത്തുള്ള സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണ്, പവറും പ്രിവിലേജും വെച്ച് സിനിമയക്ക് പുറത്തുള്ള സ്ത്രീകളെ കൃത്യമായി ഇരയാക്കുന്നുണ്ട്.

പ്രിവിലേജ് ഉപയോഗിച്ച് തന്നെ പുറം സമൂഹത്തിൽ എക്സ്പ്ലോയിറ്റ് ചെയ്യാനാകുമെന്നുൾപ്പെടെയുള്ള തരത്തിൽ ഭീഷണികളുണ്ടായിരുന്നു. അയാളുടെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ആളെകൊണ്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. 'ഐ ലവ് സെക്സ്, ഐ ലൈക് റ്റു ടു ദിസ്' എന്നാണ് അയാൾ പറഞ്ഞത്. 'എനിക്ക് സ്ത്രീയുടെ മുഖമല്ല ഇഷ്ടം, ശരീരമാണ് ഇഷ്ടം' എന്ന് പറഞ്ഞുകൊണ്ടാണ് എന്നെ പീഡിപ്പിച്ചത്. അയാൾ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു. ബലാത്സംഗം ചെയ്യപ്പെട്ട് രണ്ട് വർഷത്തിന് ശേഷം പുറത്തുവന്ന് ആദ്യം കേസ് ഫയൽ ചെയ്തു.

ഇന്നും ഉറങ്ങുമ്പോൾ രാത്രി ചെവികളിൽ ഇത് മുഴങ്ങി കേട്ടുകൊണ്ടിരിക്കും. സമൂഹമാധ്യമത്തിൽ ഇതിനെ പറ്റി അതിജീവിതമാർ പറയുമ്പോൾ സൈബർ ബുള്ളിങ് ചെയ്യുന്ന ആളുകൾ, അശ്ലീല കമൻ്റുകൾ ഇടുന്നവർ അതിജീവതമാർ അനുഭവിക്കുന്നവർ നിങ്ങൾ കണ്ടിട്ടുണ്ടോ. അവർ ജീവിക്കുന്നിടത്ത് പോയിട്ടുണ്ടോ, അവർ അനുഭവിക്കുന്നത് കാണാനും കേൾക്കാനും ഇടയായിട്ടില്ലല്ലോ?', അതിജീവിത പറഞ്ഞു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us