ആമേനിൽ കൊച്ചച്ചനായി അഭിനയിച്ച നടൻ നിർമൽ ബെന്നി അന്തരിച്ചു

ആമേനിലെ കൊച്ചച്ചൻ കഥാപാത്രമാണ് നിർമലിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്.

dot image

'ആമേൻ' സിനിമയിലൂടെ പ്രശസ്തനായ നടൻ നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2012 -ൽ 'നവാഗതർക്ക് സ്വാഗതം' എന്ന സിനിമയിലൂടെയാണ് നിർമൽ സിനിമ രംഗത്തെത്തുന്നത്.

'പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ച൯ എൻ്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്ച്ചെയായിരുന്നു മരണം. പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു', എന്നാണ് നിർമലിന്റെ മരണവാർത്ത പങ്കുവച്ചുകൊണ്ട് സഞ്ജയ് പടിയൂർ ഫേസ്ബുക്കിൽ കുറിച്ചത്.

ആമേനിലെ കൊച്ചച്ചൻ കഥാപാത്രമാണ് നിർമലിനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്. കൊമേഡിയനായാണ് നിർമൽ ബെന്നി തന്റെ കരിയർ ആരംഭിക്കുന്നത്. യൂട്യൂബ് വീഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആമേൻ, ദൂരം എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ നിർമൽ അഭിനയിച്ചു.

dot image
To advertise here,contact us
dot image