പാലക്കാട് യൂത്ത് കോണ്ഗ്രസിൽ തർക്കം; ഉപതിരഞ്ഞെടുപ്പ് ചർച്ചയ്ക്ക് ഗ്രൂപ്പ് യോഗം വിളിച്ചെന്ന് പരാതി

മുന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില് എംപി യോഗത്തില് പങ്കെടുത്തിരുന്നെന്നും യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് സമര്പ്പിച്ച പരാതിയില് ആരോപിക്കുന്നു.

dot image

തിരുവനന്തപുരം: പാലക്കാട് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില് ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി. ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷിനെതിരെ ജില്ലയില് നിന്നുള്ള സംസ്ഥാന നേതാക്കളാണ് ദേശീയ നേതൃത്വത്തിന് പരാതി നല്കിയത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചര്ച്ചകള്ക്കായി ഗ്രൂപ്പ് യോഗം വിളിച്ച് ചേര്ത്തുവെന്നാണ് പരാതി. മുന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില് എംപി യോഗത്തില് പങ്കെടുത്തിരുന്നെന്നും യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷന് സമര്പ്പിച്ച പരാതിയില് ആരോപിക്കുന്നു.

'പാര്ട്ടികകത്തെ ഗ്രൂപ്പ് പ്രവര്ത്തനവും, ഏകാധിപത്യ പ്രവണതയും സംഘടനയുടെ ഐക്യത്തെ ബാധിക്കും. ഷാഫി പറമ്പില് എംപി ഉള്പ്പെടെ ഗ്രൂപ്പ് യോഗത്തില് പങ്കെടുത്തത് ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില് പാര്ട്ടിക്ക് ദോഷകരമാകും. ഗ്രൂപ്പ് പ്രവര്ത്തനങ്ങള് അവസാനിപ്പിക്കാന് നടപടി സ്വീകരിക്കണം,' പരാതിയില് സൂചിപ്പിച്ചു. പരാതിയുടെ പകര്പ്പ് റിപ്പോര്ട്ടിന് ലഭിച്ചു.

മുകേഷിനെ കൈവിടാതെ സർക്കാർ; എംഎൽഎ സ്ഥാനം രാജിവെക്കേണ്ട, നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റിയേക്കും

നേരത്തെയും യൂത്ത് കോണ്ഗ്രസ് പാലക്കാട് നേതൃത്വത്തിനെതിരെ പാര്ട്ടിക്കുള്ളില് വിമര്ശനം ഉയര്ന്നിരുന്നു. യൂത്ത് കോണ്ഗ്രസ് പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനവുമായി പാലക്കാട് നിയോജക മണ്ഡലം മുന് പ്രസിഡന്റ് വിപിന് രംഗത്തെത്തിയിരുന്നു. പിന്നാക്ക വിഭാഗത്തില് നിന്നുള്ള ആളായതുകൊണ്ട് തന്നോട് വളരെ മോശം രീതിയിലാണ് ജില്ലാ നേതൃത്വം പെരുമാറിയിരുന്നതെന്ന് വിപിന് ആരോപിച്ചിരുന്നു. വിഷയത്തില് ഇടപെടലാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പരാതി നല്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us