നിങ്ങള്ക്ക് യോഗ അറിയുമോ?,വടംവലി?;പിഎസ്സി നിയമനത്തില് അധിക മാര്ക്ക് നല്കാന് പുതിയ കായികഇനങ്ങള്

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റല് ഹെല്ത്ത് റിവ്യൂ ബോര്ഡുകളില് സൂപ്രണ്ടിന്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായി.

dot image

തിരുവനന്തപുരം: കേരള പബ്ലിക്ക് സര്വ്വീസ് കമ്മീഷന് മുഖേന തെരഞ്ഞെടുപ്പുകളില് അധിക മാര്ക്ക് നല്കുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയില് 12 ഇനങ്ങള് കൂടി ഉള്പ്പെടുത്തി. ഇന്ന് ചേര്ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില് ഇത് സംബന്ധിച്ച തീരുമാനത്തിന് അംഗീകാരം നല്കി.

ക്ലാസ് 3, ക്ലാസ് 4 തസ്തികകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളില് അധിക മാര്ക്ക് നല്കുന്നതിനാണ് പുതിയ ഇനങ്ങള് കൂട്ടിച്ചേര്ത്തത്. മികച്ച കായിക താരങ്ങള്ക്ക് അധികമാര്ക്ക് നല്കുന്നതിന് നിലവിലുള്ള 40 കായിക ഇനങ്ങള്ക്ക് പുറമെ 12 കായിക ഇനങ്ങള് കൂടിയാണ് ഉള്പ്പെടുത്തുക.

റോളര് സ്കേറ്റിംഗ്, ടഗ് ഓഫ് വാര്, റേസ് ബോട്ട് ആന്റ് അമേച്വര് റോവിംഗ്, ആട്യ പാട്യ, ത്രോബോള്, നെറ്റ്ബോള്, ആം റെസ്ലിംഗ്, അമേച്വര് ബോക്സിംഗ്, യോഗ, സെപക്താക, റഗ്ഗി, റോള് ബോള് എന്നിവയാണ് ഉള്പ്പെടുത്തുക.

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റല് ഹെല്ത്ത് റിവ്യൂ ബോര്ഡുകളില് സൂപ്രണ്ടിന്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമായി. ഈ തസ്തികകളില് പൊതുഭരണ വകുപ്പിന്റെ കീഴിലുള്ള സെക്ഷന് ഓഫീസര്മാരെ ഡെപ്യൂട്ടേഷന് വഴി നിയമിക്കാനാണ് തീരുമാനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us