'ഡബ്ല്യുസിസിക്ക് സല്യൂട്ട്'; ഇവരുടെ പോരാട്ടത്തിലാണ് ഒരു ക്രിമിനൽ ജയിലിൽ കിടക്കുന്നതെന്ന് പ്രേംകുമാർ

ഹേമ കമ്മിറ്റി റിപ്പോർട്ട് അഭിസംബോധന ചെയ്യുന്നത് സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയുമാണെന്ന് പ്രേംകുമാർ

dot image

കൊച്ചി: വുമണ് ഇന് സിനിമ കലക്ടീവിനെ (ഡബ്ല്യുസിസി) പ്രശംസിച്ച് നടന് പ്രേംകുമാര്. ഡബ്ല്യുസിസിയെ സല്യൂട്ട് ചെയ്യുന്നുവെന്നും അവരുടെ പോരാട്ടത്തെ തുടര്ന്നാണ് ഹേമ കമ്മിറ്റിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇരയായ നടി പോരാടി മുന്നോട്ട് വന്നത് കൊണ്ടാണ് ഒരു ക്രിമിനല് ജയിലില് കിടക്കുന്നതെന്നും പ്രേംകുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞു.

'നടി ആക്രമിക്കപ്പെട്ട കേസിലെ ഡബ്ല്യുസിസിയുടെ പോരാട്ടത്തെ സല്യൂട്ട് ചെയ്യുന്നു. അവര് അത്രയും ശക്തമായി നിന്നത് കൊണ്ടും, ആക്രമിക്കപ്പെട്ട സഹോദരി വലിയ പോരാട്ടം നടത്തി മുന്നോട്ട് വന്നത് കൊണ്ടുമാണ് ഒരു വലിയ ക്രിമിനല് ജയിലില് കിടക്കുന്നത്. ആ അന്വേഷണം ഇത്രയേറെ മുന്നോട്ട് പോകുന്നത്. അങ്ങനൊരു പോരാട്ടത്തിന് സജ്ജരാക്കാന് അവരുടെ പ്രവര്ത്തനങ്ങള്ക്കും പോരാട്ടങ്ങള്ക്കും സാധിച്ചു. അതേതുടര്ന്നാണ് ഹേമ കമ്മറ്റി ഉണ്ടാകുന്നതും റിപ്പോര്ട്ട് സമര്പ്പിക്കുന്നതും,' അദ്ദേഹം പറഞ്ഞു.

സിദ്ദിഖിനെതിരായ കേസ്; മസ്കറ്റ് ഹോട്ടലില് പരാതിക്കാരിയുമായി എത്തി തെളിവെടുപ്പ് നടത്തി പൊലീസ്

സിനിമയുടെ ചെറിയൊരു പരിപ്രേഷ്യത്തില് ഒതുക്കി നിര്ത്തി ചര്ച്ച ചെയ്യേണ്ട വിഷയമല്ല ഇതെന്നും അപമാനിക്കപ്പെട്ട സത്രീകള് ഇരുണ്ട മൂലകളില് ഒളിച്ചിരിക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് അഭിസംബോധന ചെയ്യുന്നത് സമൂഹത്തിലെ മുഴുവൻ സ്ത്രീകളെയുമാണെന്ന് പ്രേംകുമാര് കൂട്ടിച്ചേര്ത്തു.

'ഏത് മേഖലയിലും പീഡനങ്ങള് നേരിടുന്ന സ്ത്രീകളെ പ്രചോദിപ്പിക്കുന്ന, അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന, ആത്മവിശ്വാസം വര്ധിപ്പിക്കുന്ന റിപ്പോര്ട്ടായി ഇത് മാറുകയാണ്. സ്ത്രീകളുടെ വലിയ നവോത്ഥാനമായി മാറുകയാണ് ഈ റിപ്പോര്ട്ട്,' അദ്ദേഹം വ്യക്തമാക്കി.

സംവിധായകന് രഞ്ജിത്തിനെതിരെ ബംഗാളി നടി നല്കിയ കേസിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ബംഗാളി നടിയുടെ ആരോപണത്തില് ഗൂഢാലോചനയുണ്ടോയെന്ന് രഞ്ജിത്ത് സംശയിക്കുന്നു. അദ്ദേഹം വളരെ ആത്മാര്ത്ഥമായാണ് എന്നോട് അത് പറഞ്ഞത്. അതിന്റെ സത്യാഅസത്യങ്ങളിലേക്കോ വസ്തുതകളിലേക്കോ ഞാന് കടക്കുന്നില്ല. അത് അന്വേഷണത്തിലൂടെ തെളിയിക്കണം,' പ്രേംകുമാര് കൂട്ടിച്ചേര്ത്തു.

താരങ്ങള്ക്കെതിരായ പീഡനക്കേസ്; എഎംഎംഎയുടെ ഓഫീസില് പൊലീസ് പരിശോധന

രഞ്ജിത്തിനെതിരെ ക്രിമിനല് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില് വഴിയായിരുന്നു നടി പരാതി നല്കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്കാണ് നടി പരാതി നല്കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില് സ്പര്ശിച്ചുവെന്നാണ് നടിയുടെ പരാതിയില് പറയുന്നത്. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില് വെച്ചാണ്. ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില് അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല് റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന് ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില് പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില് അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും നടി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

തുടര്ന്ന് എറണാകുളം നോര്ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്ത്ത് കേസെടുക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us