സെപ്റ്റംബർ എട്ടിന് എന്താണ് ഇത്രയും പ്രത്യേകത ; ഗുരുവായൂരിൽ റെക്കോർഡ് വിവാഹങ്ങൾ

എന്താണ് ഈ മാസം എട്ടിന് ഇത്രയും പ്രത്യേകത എന്ന തരത്തിലുള്ള ട്രോൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്

dot image

'സെപ്തംബർ എട്ടിനാണോ ചടങ്ങ്... വരാന് നിർവാഹമില്ല കെട്ടോ, തിരക്കൊഴിഞ്ഞ നേരമില്ല. ക്ഷമിക്കണം...' ഈ ഉത്തരം പറയാത്തവരോ കേള്ക്കാത്തവരോ ചുരുക്കം എന്ന് വേണം പറയാന്. ഇതിനെക്കുറിച്ചുള്ള നിരവധി ട്രോളുകളും സോഷ്യല് മീഡിയ കീഴടക്കി കഴിഞ്ഞു. സെപ്തംബർ എട്ടാം തിയ്യതിയാണോ ചടങ്ങ്? വരാന് ഒരു വഴിയുമില്ലെന്നാണ് മറുപടി.

ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ക്ഷേത്രത്തില് നിന്നും വരുന്ന റിപ്പോർട്ടാണ് ശ്രദ്ധേയം.2024 സെപ്റ്റംബർ എട്ടാം തീയതി മാത്രം 328 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത്. അതായത് നിലവിലെ റെക്കോർഡ് ഭേദിക്കുന്ന കണക്ക്. ഇനിയും എണ്ണം വർധിക്കുമെന്നാണ് ക്ഷേത്രവും ബന്ധപ്പെട്ട ഭാരവാഹികള് പറയുന്നത്.

എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ വിവാഹങ്ങളുടെ എണ്ണത്തിൽ ഇത് റെക്കോർഡ് ആവുമെന്ന് സാരം. 277 വിവാഹങ്ങൾ നടന്നതാണ് ക്ഷേത്രത്തിലെ മുമ്പുള്ള റെക്കോർഡ്.

നിരവധി വിവാഹങ്ങളും മറ്റു ചടങ്ങുകളുമാണ് സെപ്തംബർ എട്ടാം തിയ്യതി, അതായത് ഓണത്തിന് തൊട്ടുമുമ്പുള്ള ആഴ്ച്ചയിലെ ഞായറാഴ്ച്ച നടക്കുന്നത്. എന്താണ് ഈ മാസം എട്ടിന് ഇത്രയും പ്രത്യേകത എന്ന തരത്തിലുള്ള ട്രോൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുന്നുണ്ട്.

വാണിജ്യ സിലിണ്ടറിന് വില കൂട്ടി എണ്ണക്കമ്പനികൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us