മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം; കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി 2.63 കോടി രൂപ കൈമാറി

കോഴിക്കോട് ജില്ലയിൽ നിന്ന് 2,63,95,154 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്

dot image

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈയ്ക്കും ചൂരൽമലയ്ക്കും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. കോഴിക്കോട് ജില്ലയിൽ നിന്ന് 2,63,95,154 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത്. തുക ജില്ലാ ഭാരവാഹികൾ സംസ്ഥാന പ്രസിഡന്റ് വി വസീഫിന് കൈമാറി. ജില്ലാപ്രസിഡന്റ് എൽ ജി ലിജീഷ് ചടങ്ങിൽ അധ്യക്ഷനായി.

അതേ സമയം വയനാട്ടിലെയും കോഴിക്കോട്ടെയും ഉരുൾപൊട്ടൽ ദുരന്തത്തിൽ യാതനയനുഭവിക്കുന്നരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് മുപ്പത് ലക്ഷം രൂപ പ്രഖ്യാപിച്ചു. റിയാദിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്.

നിർണ്ണായക യോഗം ഇന്ന്; അൻവർ എം വി ഗോവിന്ദനെ കണ്ട് തെളിവുകൾ കൈമാറും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us