ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ചു; അകന്ന് കഴിയുന്ന ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

യുവതി കാക്കഞ്ചേരിയിലുള്ള കടയില്പോയി മടങ്ങി വരുന്ന വഴിയാണ് ആക്രമണം നടന്നത്

dot image

കല്പ്പറ്റ: ബ്ലേഡ് ഉപയോഗിച്ച് യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താന് ശ്രമിച്ച ഭര്ത്താവ് പിടിയില്. വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗര് ബാലന് (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം. യുവതി കടയില് പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം.

യുവതി ബാലന്റെ വീടിന്റെ മുന്വശത്തെത്തിയപ്പോള് പ്രതി കയ്യില് കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തില് വരഞ്ഞ് മുറിവേല്പ്പിച്ചു. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാന് ശ്രമിച്ച ബാലനെ നാട്ടുകാര്ചേര്ന്ന് വീടിന് അടുത്തുള്ള വയലില് തടഞ്ഞുവെച്ചു. ശേഷം പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.

നേരത്തെ പല തവണ യുവതിയെ കൊലപ്പെടുത്തുമെന്ന് ബാലൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബാലന് നിരന്തരം മദ്യപിക്കുകയും ദേഹോപദ്രവം നടത്തുകയും ചീത്തവിളിക്കുകയും ചെയ്യുന്നതാണ് ദമ്പതികൾ അകലാണ് കാരണം. വീണ്ടും ഒന്നിക്കുന്നതിനായി ശ്രമങ്ങള് നടത്തിയെങ്കിലും നടന്നില്ല, ഇതിന്റെ വിദ്വേഷമാണ് ആക്രമണത്തിന് കാരണമാണെന്നാണ് പൊലീസ് പറയുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us