ശ്രീകൃഷ്ണപുരം: പാലക്കാട് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് കോട്ടക്കുളം ശ്രീനാഥു(27)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെളളിയാഴ്ച വൈകിട്ടോടെ തൊട്ടടുത്തുളള മലയിലേക്ക് പോയ ശ്രീനാഥു തിരിച്ചെത്തിയില്ല. തുടർന്ന് ശനിയാഴ്ച പൊലീസും ട്രോമാകെയർ യൂണിറ്റും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൂനൻമലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്.
ശ്രീനാഥിന്റെ സഹോദരി ശ്രീമയെ ജൂലായ് 18-ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീകൃഷ്ണപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)