ഓൺലൈൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു

തട്ടിപ്പ് നടത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ വെച്ച് കറുകച്ചാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
ഓൺലൈൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു
Updated on

കോട്ടയം: ഓൺലൈനായി പണം അയച്ചെന്നു വിശ്വസിപ്പിച്ച് ലോട്ടറി വിൽപ്പനക്കാരന്റെ കയ്യിൽ നിന്ന് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. പത്തനാട് കവലയിൽ റോഡരികിൽ ലോട്ടറി വിൽക്കുന്ന എസ് രാധാകൃഷ്ണൻ നായരാണ് തട്ടിപ്പിൽ കുരുങ്ങിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

കണ്ടാൽ 30 വയസിനു താഴെ പ്രായം തോന്നിക്കുന്ന യുവാവാണ് രാധാകൃഷ്ണന്റെ പക്കൽ നിന്ന് ലോട്ടറി വാങ്ങിയത്. 19 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയ ഇയാൾ പഴ്‌സിൽ പണമില്ലെന്നും മൊബൈൽ നമ്പറിലേക്ക് ഓൺലൈനിൽ പണം അയയ്ക്കാമെന്നും പറഞ്ഞു. ശേഷം തൊട്ട് അടുത്ത സൈക്കിൾ കടയിൽ എത്തിയ യുവാവ് അഞ്ചു വയസ്സുള്ള കുട്ടിക്ക് സൈക്കിൾ വേണമെന്ന് ആവശ്യപ്പെട്ടു.

ഓൺലൈൻ തട്ടിപ്പ്; ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു
അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് ബിജെപി; 'തൃശ്ശൂരില്‍ 20,000 ഭൂരിപക്ഷത്തില്‍ സുരേഷ്ഗോപി ജയിക്കും'

സൈക്കിൾ തിരഞ്ഞെടുത്ത ശേഷം പണം ഓൺലൈനിൽ അയയ്ക്കാമെന്നു പറഞ്ഞ് സൈക്കിൾ കട ഉമയുടെ ഫോൺ വാങ്ങി രാധാകൃഷ്ണന്റെ ഫോണിലേക്ക് 3500 രൂപ എന്ന് സന്ദേശം അയച്ചു. രാധാകൃഷ്ണന്റെ അടുത്തെത്തി വീട്ടിലെ ഫോൺ നമ്പറിൽ നിന്നു 3500 രൂപ അയച്ചിട്ടുണ്ടെന്നും ഫോൺ നോക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ടിക്കറ്റ് തുകയായ 760 രൂപ കുറച്ച് ബാക്കി 2740 രൂപ രാധാകൃഷ്ണൻ പണമായി നൽകി.

വൈകിട്ട് ഓൺലൈൻ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം കിട്ടിയിട്ടില്ലെന്നു രാധാകൃഷ്ണന് മനസ്സിലായത്. മൊബൈൽ സന്ദേശം വന്ന സൈക്കിൾ കട ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു തിരിച്ചറിഞ്ഞത്. തട്ടിപ്പ് നടത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം കറുകച്ചാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com