ഇരട്ടകുട്ടികളുടെ പേരിന് പിന്നിലെ കഥപറഞ്ഞ് നിത അംബാനി

നിത അംബാനി ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

dot image

അംബാനി കുടുംബത്തിലെ വിശേഷങ്ങളൊക്കെ വാര്ത്തകളില് ഇടംപിടിക്കാറുണ്ട്. ഇപ്പോള് മുകേഷ് അംബാനി- നിത ദമ്പതികളുടെ മൂത്ത മക്കളുടെ പേരുകള്ക്ക് പിന്നിലെ കഥയാണ് പുറത്തുവന്നിരിക്കുന്നത്. നിത അംബാനി ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്കയില് വച്ചായിരുന്നു നിത അംബാനി ആകാശിനും ഇഷയ്ക്കും ജന്മം നല്കിയത്. എന്നാല് പ്രസവസമയത്ത് മുകേഷ് അംബാനി ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയിലായിരുന്നു. വിമാനത്തിന്റെ പൈലറ്റാണ് മുകേഷ് അംബാനി ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം യാത്രാമധ്യേ അനൗണ്സ് ചെയ്തത്. പിന്നീട് അമ്മ കോകില ബെന്നുമായി തിരികെ അമേരിക്കയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

വിമാനത്തില് ഇരുന്നുകൊണ്ട് താഴെ മലനിരകളുടെ കാഴ്ച ആസ്വദിക്കുന്നതിനിടയാണ് മകള് ജനിച്ച വാര്ത്ത അംബാനി അറിഞ്ഞത്. അതിനാല് പര്വതങ്ങളുടെ ദേവത എന്ന് അര്ഥം വരുന്ന ഇഷ എന്ന പേര് തന്നെ പെണ്കുഞ്ഞിന് നല്കി. ആകാശത്തിലൂടെയുള്ള യാത്രയ്ക്കിടെ വാര്ത്ത അറിഞ്ഞതിനാല് മകന് ആകാശ് എന്നും പേരിട്ടു, നിത അംബാനി പറഞ്ഞു. അമേരിക്കയില് എത്തിയശേഷം മുകേഷ് അംബാനി തന്നെയാണ് മക്കള്ക്ക് ആകാശ്, ഇഷ എന്ന് പേരിട്ടത്.

1991 ല് ആയിരുന്നു ആകാശിന്റെയും ഇഷയുടെയും ജനനം. മൂന്നു പതിറ്റാണ്ടുകള്ക്കിപ്പുറം 2022 ല് അംബാനി കുടുംബത്തില് വീണ്ടും ഇരട്ട കുട്ടികള് ജനിച്ചു. ഇഷ അംബാനിയാണ് നവംബര് മാസത്തില് ഇരട്ടക്കുഞ്ഞുങ്ങള്ക്കു ജന്മം നല്കിയത്. ഇവരുടെ ജനനവും അമേരിക്കയില്വച്ചു തന്നെയായിരുന്നു. കൃഷ്ണ, ആദിയ എന്നിങ്ങനെയാണ് കുട്ടികള്ക്ക് പേര് നല്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us