ആറ് പങ്കാളികൾ, പതിനായിരത്തിലധികം കുഞ്ഞുങ്ങൾ; രണ്ട് നൂറ്റാണ്ടുകൾ കണ്ട 'മുതലച്ചാർ' ഇവിടെയുണ്ട്

ഒരു മിനിബസിന്റെ അത്ര വലിപ്പമുള്ള ഹെൻറി ആയ കാലത്ത് ബോട്സ്വാനയെ വിറപ്പിച്ചയാളാണ് !

dot image

സാധാരണയായി മുതലകളുടെ ആയുർദൈർഘ്യം എത്രയാണ്? 70 മുതൽ 80 വയസ് വരെ എന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാൽ അതിനെയും കടത്തിവെട്ടിയ ഒരുപാട് മുതലകൾ ലോകത്തുണ്ട്. ഓസ്ട്രേലിയയിലെ 120 വയസുള്ള കാസിയസ് എന്ന മുതലയെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും. അതുപോലെ 123 വയസുള്ള, നിരവധി പങ്കാളികളും കുഞ്ഞുങ്ങളുമുള്ള ഒരു ഭീമൻ മുതലച്ചാർ ദക്ഷിണാഫ്രിക്കയിലുമുണ്ട്. രണ്ട് നൂറ്റാണ്ടുകൾ അപൂർവ്വമായ സവിശേഷതയും ഇവനുണ്ട്.

മുപ്പത് വർഷത്തോളമായി ദക്ഷിണാഫ്രിക്കയിലെ ക്രോക് വേൾഡ് സംരക്ഷണ കേന്ദ്രത്തിൽ വിശ്രമത്തിലാണ് 123 വയസുള്ള ഹെൻറി എന്ന ഭീമൻ മുതല. ഹെൻറിക്ക് ആറ് പങ്കാളികളും പതിനായിരത്തിലധികം കുഞ്ഞുങ്ങളുമുണ്ടെന്നാണ് സംരക്ഷണ കേന്ദ്രത്തിന്റെ അധികൃതർ പറയുന്നത്. ഒരു മിനിബസിന്റെ അത്ര വലിപ്പമുള്ള ഹെൻറി ആയ കാലത്ത് ബോട്സ്വാനയെ വിറപ്പിച്ചയാളാണ് !

1900 ഡിസംബർ 16ന് ബോട്സ്വാനയിലെ ഒക്കോവാൻകോ ഡെൽറ്റ മേഖലയിലാണ് ഹെൻറിയുടെ ജനമെന്നാണ് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിലെ സ്ഥിരം മനുഷ്യവേട്ടക്കാരിൽ ഒരാളായിരുന്നത്രെ ഈ ഭീമൻ മുതല. കുട്ടികളെയടക്കം മേഖലയിൽ താമസിച്ചിരുന്ന ഗോത്രവർഗ്ഗത്തിലെ നിരവധി പേരെ ഇവൻ കൊന്നിട്ടുണ്ട്. അവസാനം ശല്യം സഹിക്കവയ്യാതായതോടെ ഇവനെ വകവരുത്താനായി ഹെൻറി ന്യൂമാൻ എന്ന വേട്ടക്കാരനെ വരുത്തിച്ചു. എന്നാൽ മുതലയെ പിടികൂടിയ ശേഷം, അതിനെ കൊല്ലാതെ, അടച്ചിടുകയാണ് ചെയ്തത്. ഹെൻറി ന്യൂമാൻ പിടിച്ച മുതലയായതുകൊണ്ടുതന്നെ ഹെൻറി എന്ന പേരും വീണു.

എന്നാൽ സംരക്ഷണ കേന്ദ്രത്തിലെത്തിയതോടെ ഹെൻറി ആകെ പാവത്താനായി. പണ്ടത്തെ രൗദ്രഭാവം എല്ലാം വെടിഞ്ഞ് ഇപ്പോൾ സന്ദർശകർക്ക് മുൻപാകെ വെയിൽ കാഞ്ഞ് കിടക്കുകയാണത്രെ പുള്ളിയുടെ ഹോബി. സബ് സഹാറൻ ആഫ്രിക്കയിൽ കണ്ടുവരുന്ന നൈൽ മുതലയുടെ വംശത്തിൽപെട്ടയാളാണ് ഹെൻറി. ഇവർ മറ്റ് മുതലകളെക്കാൾ അക്രമകാരികളുമാണ്. എന്നാൽ 'പാസ്റ്റ് ഈസ് പാസ്റ്റ്' എന്നതോർമ്മിപ്പിച്ച് ഇപ്പോൾ വിശ്രമത്തിലാണ് ഈ 123 വയസുകാരൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us