ഓന്തിനേപ്പോലെ നിറം മാറുന്ന ജീവികൾ വേറെയുമുണ്ട്; അവയെ അറിയാം

മറ്റു ചില ജീവികളും നിറം മാറി ഇരകളെ പിടിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

dot image

നിറം മാറുന്ന ജീവികളെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക ഓന്തിൻ്റെ ചിത്രമാണല്ലോ. ഇരിക്കുന്ന സ്ഥലത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത് ഇരപിടിക്കാനും ഈ അപൂർവ്വ കഴിവിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഓന്ത് മാത്രമല്ല മറ്റു ചില ജീവികളും ഇത്തരത്തിൽ നിറം മാറാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

കടല്‍ക്കുതിര

കടല്‍കുതിരകള്‍ കടല്‍ മല്‍സ്യമാണ്. അവ സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തില്‍ പെട്ട, ഹിപ്പൊകാമ്പസ് (Hippocampus) ജനുസില്‍ പെട്ട, ഒരു സുതാര്യ മത്സ്യമാണ് (pipefish). ഹിപ്പൊകാമ്പസ് എന്നത് രണ്ടു ഗ്രീക്ക് വാക്കുകള്‍ ചേര്‍ന്നാണ് ഉണ്ടായത്. ഹിപ്പൊ എന്നാല്‍ കുതിര എന്ന് അര്‍ഥം, കാമ്പസ് എന്നാല്‍ വന്‍ജലജന്തു എന്നും. ഇവയെ ഉഷ്ണമേഖല (tropical) കടലുകളില്‍ കാണപ്പെടുന്നു. കടല്‍കുതിരകളുടെ വലിപ്പം ഏതാണ്ട് 16 മീ.മീമുതല്‍ 35 സെ.മീ വരെ ആണ്. കടല്‍കുതിരകളില്‍ ആണ്‍ വര്‍ഗ്ഗമാണ് പ്രസവിക്കുക. ഏകദേശം അമ്പതു സ്പീഷിസ് കടല്‍ കുതിരകളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്. ചുറ്റുപാടനുസരിച്ച് നിറം മാറാനുള്ള കഴിവ് കടല്‍ക്കുതിരകള്‍ക്കുണ്ട്. ഇത് അവയെ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും

മൗണ്ടന്‍ ഹെയര്‍

യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും കണ്ടവരുന്ന മുയലുകളാണിവ. നീല മുയല്‍ , തുണ്ട്ര മുയല്‍, വേരിയബിള്‍ മുയല്‍, വെളുത്ത മുയല്‍, മഞ്ഞുമുയല്‍, ആല്‍പൈന്‍ മുയല്‍, ഐറിഷ് മുയല്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഋതുക്കള്‍ മാറുന്നതിനനുസരിച്ച് ഇവയ്ക്ക് നിറം മാറാന്‍ സാധിക്കും.

ഗോള്‍ഡന്‍ ക്രാബ് സ്‌പൈഡര്‍

വടക്കന്‍ അമേരിക്കയില്‍ കണ്ടുവരുന്ന ഒരിനം ചിലന്തിയാണിത്. ഇവ പുറപ്പെടുവിക്കുന്ന ഒരു തരം മഞ്ഞ നിറത്തിലുള്ള പിഗ്മെന്റ് ഇവയെ മഞ്ഞനിറത്തിലേക്ക് മാറാന്‍ സഹായിക്കുന്നു. ഇത്തരത്തിലാണ് ഇവ ഇരയെ പിടിക്കുന്നത്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് മഞ്ഞപൂക്കളില്‍ നിന്നോ വെള്ളപൂക്കളിലോ നിന്നോ ആണ് ഇവ ഇരയെ പിടിക്കുക. വെള്ളനിറത്തില്‍ നിന്ന് മഞ്ഞ നിറത്തിലേക്ക് മാറാന്‍ ഇവയ്ക്ക് ഒരുമാസം എടുക്കും. നേരെ തിരിച്ച് മഞ്ഞയില്‍ നിന്ന് വെള്ള നിറത്തിലേക്ക് മാറാന്‍ വെറും ഒരാഴ്ച മതി. വല വിരിച്ചല്ല ഈ ചിലന്തികള്‍ ഇരപിടിക്കുന്നത്. പകരം വിരിയാനിരിക്കുന്ന പൂക്കളില്‍ ഒളിഞ്ഞിരുന്നാണ് ഇവ ഇരയെ പിടിക്കുന്നത്.

കട്ടില്‍ ഫിഷ്

കടലിലെ ഓന്ത് എന്നാണ് കട്ടില്‍ഫിഷ് അറിയപ്പെടുന്നത്. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഇവയ്ക്ക് ചുറ്റുപാടിനനുസരിച്ച് നിറം മാറാനുള്ള കഴിവുണ്ട്. ഇവയ്ക്ക് നീളമേറിയതും ഓവല്‍ ആകൃതിയിലുള്ളതുമായ ശരീരമാണുള്ളത്. അവയക്ക് നിറം മാറ്റാനുള്ള കഴിവ് സമ്മാനിക്കുന്നത് ക്രോമാറ്റോഫോറുകള്‍ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ചര്‍മ്മകോശങ്ങള്‍ മൂലമാണ്. ഈ മത്സ്യങ്ങള്‍ക്ക് സാധാരണയായി 15 മുതല്‍ 25 സെന്റീമീറ്റര്‍ വരെ വലുപ്പമുണ്ട്. എന്നിരുന്നാലും ചില സ്പീഷീസുകള്‍ വലുതായി വളരും.

പെസഫിക് ട്രീ ഫോഗര്‍

അമേരിക്കയില്‍ കാണപ്പെടുന്ന ഈ കുഞ്ഞന്‍ തവളകള്‍ പൊതുവെ പച്ച, ബ്രൗണ്‍ നിറങ്ങളിലാണ്. ഇവയ്ക്ക് പെട്ടെന്ന് ലൈറ്റ് ഷേഡില്‍ നിന്നും ഡാര്‍ക്ക് ഷേഡിലേക്ക് നിറംമാറാന്‍ കഴിയും. പച്ച, തവിട്ട്, ചുവപ്പ്, ചാര, തവിട്ട്, ക്രീം, കറുപ്പ് തുടങ്ങf പസഫിക് മരത്തവളകളെ വ്യത്യസ്ത നിറങ്ങളില്‍ കാണപ്പെടുന്നു. എന്നാല്‍ മിക്കതും ഇളം അല്ലെങ്കില്‍ വെളുത്ത വയറുകളുള്ള പച്ചയോ തവിട്ടുനിറമോ ഉള്ളവയാണ്. ചുറ്റുപാടുകളുമായി നന്നായി പൊരുത്തപ്പെടുന്നതിനാല്‍ ഇവയ്ക്ക് കാലാനുസൃതമായി നിറം മാറ്റാന്‍ കഴിയും. അവയുടെ തൊലി ചെറിയ മുഴകളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഇഴയുടെ ശരീരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ക്ക് നീളമുള്ള കാലുകളാണുള്ളത്.

മിമിക് ഒക്‌റ്റോപ്പസ്

മിമിക് ഒക്ടോപസ് ഒരു ചെറിയ നീരാളിയാണ്. നിറം മാറാന്‍ വിദഗ്ദനായ മറ്റൊരു കടല്‍ ജീവി കൂടിയാണ് മിമിക് ഒക്‌റ്റോപ്പസ്. ഇവയ്ക്ക് നിറം മാറലിന് പുറമേ രൂപം മാറാനുള്ള കഴിവുമുണ്ട്. കൈകള്‍ ഉള്‍പ്പെടെ ഏകദേശം 60 സെന്റീമീറ്റര്‍ (2 അടി) നീളമാണ് ഇവയ്ക്കുള്ളത്. ഇവയുടെ സ്വഭാവിക നിറം ഇളം തവിട്ട് നിറമാണ്. ഭക്ഷണത്തിനോ വിശ്രമത്തിനോ വേണ്ടി വേട്ടയാടുമ്പോള്‍ ഒരു ഫ്ലാറ്റ് ഫിഷിനെപ്പോലെയാണ് ഇവ സഞ്ചരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us