80,000 വർഷങ്ങൾക്ക് ശേഷം മനുഷ്യരാശിയെ വിസ്മയിപ്പിക്കാൻ ആ ധൂമകേതു വീണ്ടും എത്തുന്നു

ഓരോ 80,000 വർഷത്തിലും C/2023 A3 ധൂമകേതു ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നുവെന്ന് പ്രാരംഭ ഡാറ്റ സൂചിപ്പിക്കുന്നതായി ബിബിസിയുടെ 'സ്കൈ അറ്റ് നൈറ്റ്' മാഗസിൻ പറയുന്നു

dot image

Tsuchinshan-ATLAS എന്നറിയപ്പെടുന്ന C/2023 A3 ധൂമകേതു ഭൂമിയിലേക്ക് മടങ്ങുന്നു. ഏകദേശം 80,000 വർഷങ്ങൾക്ക് മുമ്പാണ് ഇതിന് മുമ്പ് മനുഷ്യരാശി ഈ അസാധാരണ കാഴ്ചയ്ക്ക് അവസാനമായി സാക്ഷ്യം വഹിച്ചത്. വാലുള്ള അവ്യക്തമായ നക്ഷത്രത്തോട് സാമ്യമുള്ള ഈ ധൂമകേതു വെള്ളിയാഴ്ച മുതൽ തിങ്കൾ വരെ അതിരാവിലെ ആകാശത്ത് കാണാൻ കഴിയും. ഇപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലയുറപ്പിച്ചിരിക്കുന്ന നാസയുടെ ബഹിരാകാശ സഞ്ചാരി മാത്യു ഡൊമിനിക് ആണ് ഇതിൻ്റെ മനോഹരമായ വീഡിയോ പകർത്തിയിട്ടുണ്ട്.

"ഇതുവരെ Tsuchinshan-ATLAS , ധൂമകേതു നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഒരു അവ്യക്തമായ നക്ഷത്രം പോലെയാണ് കാണപ്പെട്ടിരുന്നത്. എന്നാൽ 1/8സെക്കൻ്റ് എക്സ്പോഷറിൽ 200mm f/2 ലെൻസ് ഉപയോഗിച്ച് നിങ്ങൾക്ക് അത് ശരിക്കും കാണാൻ കഴിയും. ഈ വാൽനക്ഷത്രം സൂര്യനോട് അടുത്തുവരുമ്പോൾ വളരെ രസകരമായ ചില ചിത്രങ്ങൾ ഉണ്ടാകും, ഇപ്പോൾ ഇതൊരു ഒരു ടൈംലാപ്സ് പ്രിവ്യൂവാണ്," എന്നായിരുന്നു ഡൊമിനിക് തൻ്റെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

ഓരോ 80,000 വർഷത്തിലും C/2023 A3 ധൂമകേതു ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നുവെന്ന് പ്രാരംഭ ഡാറ്റ സൂചിപ്പിക്കുന്നതായി ബിബിസിയുടെ 'സ്കൈ അറ്റ് നൈറ്റ്' മാഗസിൻ പറയുന്നു. 2024 സെപ്തംബർ അവസാനത്തോടെ തിളങ്ങുന്ന, സൂര്യന് തൊട്ടുമുമ്പ് ഉദിച്ചുയരുന്ന ഒരു പ്രഭാത വസ്തുവായിരിക്കും C/2023 A3 ധൂമകേതു. C/2023 A3 ധൂമകേതു സൂര്യൻ്റെ ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിഹെലിയനിൽ 2024 സെപ്റ്റംബർ 28ന് എത്തും. വൈകുന്നേരത്തെ ആകാശത്തേയ്ക്ക് നീങ്ങുമ്പോഴുള്ള ഈ ധൂമകേതുവിൻ്റെ ഏറ്റവും മികച്ച കാഴ്ചകൾ ഒക്ടോബർ 10ഓടെ ലഭിക്കുമെന്നും മാഗസിൻ സൂചിപ്പിക്കുന്നു. അപ്പോഴേക്കും അത് ചെറുതായി മങ്ങിയിരിക്കുമെങ്കിലും സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറ് ഭാഗത്ത് തിളക്കത്തോടെ കാണപ്പെടുമെന്നും സ്കൈ അറ്റ് നൈറ്റ് സൂചിപ്പിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us