വളരും, ചലിക്കും, പുനരുല്‍പാദനം നടത്തും; ഇത് 'ജീവനുളള കല്ലു'കളുടെ കഥ

റോമാനിയയിലെ 'ട്രോവിന്റുകള്‍' എന്നറിയപ്പെടുന്ന ജീവനുളള പാറകളെക്കുറിച്ചുളള നിഗൂഢത ഇപ്പോഴും തുടരുന്നു

dot image

ജീവനുളള എല്ലാ ജീവികളെയും പോലെ വളരുകയും ശ്വസിക്കുകയും ചലിക്കുകയും, പുനരുല്‍പാദനം നടത്തുകയും ചെയ്യുന്ന പാറക്കല്ലുകള്‍ ഉണ്ടന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്, എന്നാല്‍ വിശ്വസിച്ചേ പറ്റൂ. ശാസ്ത്രജ്ഞരില്‍പ്പോലും അതിശയവും കൗതുകവുമുണര്‍ത്തുന്ന ഈ കല്ലുകള്‍ റൊമാനിയയിലെ ബുക്കാറെസ്റ്റിന് 50 മൈല്‍ പടിഞ്ഞാറായി കോസ്‌റ്റെസ്തി എന്ന ചെറിയ ഗ്രാമത്തിലാണ് കാണപ്പെടുന്നത്. ഈ കല്ലുകള്‍ മണല്‍ കൊണ്ട് ചുറ്റപ്പെട്ട കല്ലുകളുടെ കാതല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കാലക്രമേണെ വളരാനും രൂപം മാറാനും ഉള്ള അവരുടെ കഴിവാണ് ഇവയെ വേറിട്ട് നിര്‍ത്തുന്നത്. ഈ കഴിവാണ് ഇവയെ ജീവനുളള കല്ലുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണമായത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധ്യ മയോസീന്‍ ഉപയുഗത്തിലാണ് ഈ കല്ലുകള്‍ രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.ഭൂകമ്പങ്ങളാണ് ട്രോവന്റുകള്‍ക്ക് രൂപംനല്‍കിയതെന്നാണ് ഭൂമിശാസ്ത്രജ്ഞര്‍ കരുതുന്നത്.

സ്വാഭാവികമായും ഭൂമിശാസ്ത്രപരമായ പ്രക്രിയകളാല്‍ രൂപപ്പെട്ടതാണ് ഇവ. ഉരുളന്‍ കല്ലുകളായി വളര്‍ന്ന് തുടങ്ങി ഒരു സഹസ്രാബ്ദത്തിനുള്ളില്‍ ഏകദേശം രണ്ട് ഇഞ്ച് വരെ വളരുന്ന ട്രോവിന്റ് കല്ലുകള്‍ സസ്യങ്ങളെയും സസ്തനികളെയും അനുകരിക്കുന്ന സവിശേഷമായ ധാതു ഘടനയാണ് . ട്രോവന്റുകള്‍ സാധാരണ പാറകളല്ല. അവയ്ക്ക് ചെറിയ ഉരുളന്‍ കല്ലുകള്‍ മുതല്‍ വലിയ പാറകളുടെ വരെ വലിപ്പമുണ്ട്. ചിലത് 15 വരെ ഉയരത്തില്‍ വളരാറുണ്ട്.

സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള ട്രോവിന്റുകളുടെ കഴിവ് മറ്റൊരു ആകര്‍ഷകമായ ഘടകമാണ്. കനത്ത മഴയ്ക്ക് ശേഷം ' മൈക്രോട്രൊവാന്റുകള്‍' എന്നറിയപ്പെടുന്ന ചെറിയ കല്ലുകള്‍ വലിയവയുടെ ഉപരിതലത്തില്‍ രൂപംകൊള്ളുന്നു. ഈ ചെറിയ കല്ലുകള്‍ പിന്നീട് പൊട്ടിപ്പോവുകയും സ്വതന്ത്രമായി വളരുകയും ചെയ്യുന്നു. ഈ പ്രക്രീയയാണ് ട്രോവിന്റ് കല്ലുകള്‍ക്ക് പുതിയ കല്ലുകള്‍ക്ക് ജന്‍മം നല്‍കുമെന്ന വിശ്വസിക്കാന്‍ കാരണം.


ട്രോവിന്റ് കല്ലുകളുടെ വളര്‍ച്ച അവയുടെ തനതായ ഘടനയുമായും അവ കാണപ്പെടുന്നയിടങ്ങളിലെ പാരിസ്ഥിതിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. മഴപെയ്യുമ്പോള്‍ മഴവെള്ളത്തിലെ ധാതുക്കള്‍ കല്ലുകളില്‍ അടങ്ങിയിട്ടുളള രാസവസ്തുക്കളുമായി ഇടപഴകുന്നു. ഈ പ്രവര്‍ത്തനം കല്ലുകള്‍ക്കുളളില്‍ ഒരു സമ്മര്‍ദ്ദം ഉണ്ടാക്കുകയും അതുകൊണ്ട് അവ വളരുകയും വികസിക്കുകയും ചെയ്യാനിടയാക്കുകയും ചെയ്യുന്നു.

dot image
To advertise here,contact us
dot image