പച്ചപിടിച്ച് അന്റാര്‍ട്ടിക്ക; സസ്യജാലങ്ങള്‍ പടര്‍ന്ന് പന്തലിക്കുന്നുവെന്ന് പഠനങ്ങള്‍

സസ്യജാലങ്ങള്‍ പത്തുമടങ്ങ് വര്‍ധിച്ചെന്ന് പഠനം

dot image

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്റാര്‍ട്ടിക്ക കൂടുതല്‍ ഹരിതാഭമാകുന്നതായി പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത 30 ശതമാനം വര്‍ധിച്ചെന്നും പഠനത്തില്‍ പറയുന്നു. 1986 നും 2021 നും ഇടയില്‍ അന്റാര്‍ട്ടിക്ക ഉപദ്വീപിലുടനീളം സസ്യജാലങ്ങള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചതായാണ് യുകെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് അന്റാര്‍ട്ടിക്ക ഉപദ്വീപിന്റെ 'ഗ്രീന്‍ റേറ്റ്' ഗവേഷകര്‍ കണക്കാക്കിയത്. 2016-2021 കാലയളവില്‍ സസ്യങ്ങളുടെ വളര്‍ച്ച അന്റാര്‍ട്ടിക്കയിലെ കടല്‍-ഐസ് വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടാക്കിയതായും നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. അന്റാര്‍ട്ടിക്ക ഉപദ്വീപിലുടനീളം വ്യാപകമായ ഹരിതവല്‍ക്കരണം നടക്കുന്നുവെന്നും ഇത് വളരെ വേഗത്തിലാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

'അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തിയ സസ്യങ്ങളില്‍ ഭൂരിഭാഗവും പായലുകളാണ്. ഭൂമിയിലെ ഏറ്റവും കഠിനമായ സാഹചര്യത്തിലാണ് ഇവ വളരുന്നത്. മഞ്ഞ്, ഐസ്,പാറ എന്നിവ സസ്യജാലങ്ങളാല്‍ കോളനിവല്‍ക്കരിക്കപ്പെടുന്നതായും' ഗവേഷകനായ തോമസ് റോളണ്ട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us