കടലിനടിയിലെ അതിശയമായി ബുര്‍ജ് ഖലീഫയേക്കാള്‍ ഉയരമുള്ള കടല്‍ മല; പുതിയ കണ്ടെത്തലുമായി സമുദ്രഗവേഷകര്‍

സമുദ്രത്തിനടിയിലെ ആവാസ വ്യവസ്ഥയില്‍ നിന്ന് സമുദ്ര ഗവേഷകര്‍ കണ്ടെത്തിയത് 20 പുതിയ ജീവജാലങ്ങള്‍

dot image

സമുദ്രത്തിനടിയിലെ കാഴ്ചകള്‍ അനന്തമാണ്. നിരവധി വര്‍ണ്ണ വൈവിധ്യങ്ങളും അതിശയകരമായ ജീവജാലങ്ങളുമെല്ലാം കടലിനടിയിൽ അത്ഭുതലോകമാണ് സൃഷ്ടിക്കുന്നത്.കാലിഫോര്‍ണിയയിലെ ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലുള്ള സമുദ്രഗവേഷകര്‍ അടുത്തിടെ വളരെ അതിശയകരമായ ഒരു കണ്ടെത്തല്‍ നടത്തി. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയേക്കാളും നാലിരട്ടി ഉയരമുള്ള വലിയ കടല്‍ മലയാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ വലിയ അതിശയം തൊന്നുമെങ്കിലും പ്രകൃതിയുടെ ഈ വൈവിധ്യം വിശ്വസിക്കാതെ വയ്യ.

ചിലിയുടെ തീരത്തുനിന്ന് 900 മൈല്‍ അകലെ തെക്ക് കിഴക്കന്‍ പസഫിക്കിലാണ് 20 തോളം വരുന്ന ജീവജാലങ്ങളെ കണ്ടെത്തിയത്. 20തോളം ജീവികളുടെ ആവാസ കേന്ദ്രമായ വെള്ളത്തിനടിയിലെ പര്‍വ്വതമാണ് ഗവേഷകര്‍ കണ്ടെത്തിയത്. അപൂര്‍വ്വമായി ചിലയിടങ്ങളില്‍ പുതിയ ജീവജാലങ്ങളെയൊക്കെ കണ്ടെത്തുമെങ്കിലും ഈ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ഗവേഷകരടക്കം പറയുന്നു. മൂന്ന് ടെന്നീസ് കോര്‍ട്ടുകളുടെ വലിപ്പമുളള പവിഴപ്പുറ്റ്, ഒരു സ്‌പോഞ്ച് ഗാര്‍ഡന്‍, ഫ്‌ളയിംഗ് സ്പാഗട്ടി മോണ്‍സ്‌റ്റേഴ്‌സ്, കാസ്പര്‍ ഒക്ടോപസുകള്‍, ആഴക്കടല്‍ പവിഴപ്പുറ്റുകള്‍, കടല്‍ച്ചെടികള്‍, ആംഫിപോഡുകള്‍, ലോബ്‌സ്റ്ററുകള്‍, എന്നിവയൊക്കെ ഈ കടല്‍ മലയിലുണ്ട്.

അന്താരാഷ്ട്ര ജലാശത്തില്‍ സ്ഥിതി ചെയ്യുന്ന ഇത്തരം ആവാസ വ്യവസ്ഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ കണ്ടെത്തല്‍ ഊന്നിപ്പറയുകയാണ്. അടുത്തിടെ ഐക്യരാഷ്ട്രസഭ ഒരു സമുദ്ര ഉടമ്പടിക്ക് രൂപം നല്‍കിയിരുന്നു. അതനുസരിച്ച് ഒരു രാജ്യത്തിന്റയും നിയമങ്ങളാല്‍ സംരക്ഷിക്കപ്പെടാത്ത പ്രദേശങ്ങളില്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുളള ഈ ഉടമ്പടി സമുദ്രജീവികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നുണ്ട്.

Content highlights: Marine researchers have discovered 20 new species in the undersea habitat

dot image
To advertise here,contact us
dot image