സ്മൈൽ പ്ലീസ്; ഡോള്‍ഫിന്റെ ചിരിക്ക് പിന്നിലെന്ത്

പുതിയതായി നടത്തിയ ഗവേഷണത്തിലാണ് സമുദ്ര സസ്തനികളിലെ ഇത്തരം പ്രത്യേകതയെക്കുറിച്ച് പറയുന്നത്

dot image

നമ്മുടെ ഡോള്‍ഫിനെ ചിരിക്കുന്ന മത്സ്യം എന്നാണ് വിളിക്കുന്നത്. ശരിയാണ് ഡോള്‍ഫിനുകള്‍ മനുഷ്യനെപ്പോലെ പുഞ്ചിരിക്കാറുണ്ട്. നല്ല ക്യൂട്ട് ആയി, ഭംഗിയായി. ഇണകളൊടൊപ്പം ഉല്ലസിക്കുമ്പോഴാണ് ഇവ മനുഷ്യനെപോലെ ചിരിക്കാറുളളത്. പുതിയതായി നടത്തിയ ഗവേഷണത്തിലാണ് സമുദ്ര സസ്തനികളിലെ ഇത്തരം പ്രത്യേകതയെക്കുറിച്ച് പറയുന്നത്.
പലപ്പോഴും ബുദ്ധിജീവിയായി കണക്കാക്കപ്പെടുന്ന ജീവിയാണ് ഡോള്‍ഫിന്‍. പുതിയ ഗവേഷണം അനുസരിച്ച് ഡോള്‍ഫിനുകള്‍ ഇണകളോടൊത്ത് ഉല്ലസിക്കുമ്പോഴാണ് പുഞ്ചിരി ഉണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ കണ്ടെത്തല്‍ ഡോള്‍ഫിനുകളുടെ സാമൂഹിക സ്വഭാവങ്ങളിലേക്കും വൈകാരിക പ്രകടനങ്ങളിലേക്കുമുളള്ള പ്രത്യേകതകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് വെളിപ്പെടുത്തുന്നത്. iScience ജേര്‍ണലിലാണ് ഇതേക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.

എങ്ങനെയാണ് ഡോള്‍ഫിനുകള്‍ പുഞ്ചിരിക്കുന്നത്

ഇറ്റലിയിലെ പിസ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഡോള്‍ഫിനുകള്‍ മനുഷ്യരുമായി ഉല്ലസിക്കുന്നതും അവര്‍ പരസ്പരം ഉല്ലസിക്കുന്നതുമായ 80 മണിക്കൂറാണ് നിരീക്ഷിച്ചത്. വായ നന്നായി തുറന്നാണ് ഇവ ചിരിക്കുന്നത്. ഇവയുടെ വായയുടെ ഘടനയുടെ പ്രത്യേകത കൊണ്ടാണ് തുറന്ന വായയോടുകൂടി ചിരിക്കുന്നതായി തോന്നുന്നത്. നിരീക്ഷണത്തിനിടയില്‍ 80 മണിക്കൂറിനുളളില്‍ 1,288 പ്രാവശ്യമാണ് ഡോള്‍ഫിനുകള്‍ ചിരിച്ചതത്രേ. കളികള്‍ക്കിടയിലായതുകൊണ്ട് ഈ ചിരി അവയുടെ സൗഹൃദത്തെയും സന്തോഷത്തെയുമാണ് സൂചിപ്പിക്കുന്നത്.
മനുഷ്യരടക്കമുള്ള പല സസ്തനികളിലും ആശയവിനിമയത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാവമാണ് മുഖഭാവങ്ങള്‍. ഡോള്‍ഫിനുകളും നമ്മളെപ്പോലെതന്നെ മുഖഭാവങ്ങള്‍ ഉപയോഗിക്കുന്നു എന്നത് ഡോള്‍ഫിന്റെ സാമൂഹിക സ്വഭാവം മനസിലാക്കുന്നതിനുള്ള പുതിയൊരു കണ്ടെത്തലാണ്. ഡോള്‍ഫിനുകള്‍ അവരുടെ സാമൂഹിക ചുറ്റുപാടിലൂടെ ഫലപ്രദമായി യോജിച്ചുപോകുന്നു എന്ന സിഗ്നലാണ് ഈ പഠനത്തിലൂടെ ലഭിക്കുന്നത്.

Content Highlights : Reasons behind dolphin's smile

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us