ഭൂമിയെ പോലെ തന്നെ ഒരിക്കൽ ചൊവ്വയിലും ജീവൻ ഉണ്ടായിരുന്നു എന്ന കണ്ടെത്തൽ ശാസ്ത്രലോകത്തിലെ ഇപ്പോഴും അന്വേഷണത്തിലുള്ള ഒരു വിഷയമാണ്. ഭൂമിയോട് ഏറെ സാമ്യമുള്ള ഗ്രഹം കൂടിയായ ചൊവ്വയിൽ ജീവൻ്റെ നിഗൂഡതകൾ ഇപ്പോഴും മറഞ്ഞ് കിടപ്പുണ്ട്. പല ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ ജീവനുണ്ടായിരുന്നു എന്ന് മുമ്പ് ശാസ്ത്രജ്ഞർ കണ്ടെത്തിരുന്നു. എന്നാൽ ശാസ്ത്രജ്ഞർ മുമ്പ് വിചാരിച്ചിരുന്ന കാലത്തിനു ശേഷവും ചൊവ്വ വാസയോഗ്യമായിരുന്നിരിക്കാം എന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേച്ചർ കമ്മ്യൂണിക്കേഷന്‍ ജേണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ന് തണുത്തുറഞ്ഞ് കിടക്കുന്ന ചൊവ്വ ഒരിക്കൽ വാസയോഗ്യമായിരുന്നോ? ആയിരുന്നെങ്കിൽ തന്നെ ഏതാണ് ആ കാലഘട്ടം? എന്താവും ചൊവ്വയ്ക്ക് സംഭവിച്ചിട്ടുണ്ടാകുക അങ്ങനെ നിരവധി ചോദ്യങ്ങളുമായി ഈ ചുവന്ന ഗ്രഹത്തിന് പിന്നാലെ അലയുന്ന ശാസ്ത്രലോകത്തിന് മുന്നിലെ പുതിയ കണ്ടെത്തലാണ് ചൊവ്വ വാസയോഗ്യമായിരുന്ന ആ കാലം തങ്ങൾ വിചാരിചത്ര പിന്നില്ലല്ല എന്നത്. നേച്ചർ കമ്മ്യൂണിക്കേഷനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നത് 4.1 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് വരെയല്ല, ഏകദ്ദേശം 3.9 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് വരെയും ചൊവ്വ വാസയോഗ്യമായിരുന്നു എന്നാണ്. ജീവൻ സാധ്യമാക്കുന്ന കാന്തീക വലയം ചൊവ്വയിൽ നിലനിന്നത് ഈ കാലഘട്ടം വരെയായിരിക്കുമെന്നതാണ് പുതിയ കണ്ടെത്തൽ.
സിമുലേഷനും കമ്പ്യൂട്ടർ മോഡലിംഗും ഉപയോഗിച്ച് ചൊവ്വയിലെ അയൺ കോറിലെ സംവഹനം മൂലമുണ്ടാകുന്ന കാന്തിക വലയത്തിൻ്റെ പ്രായം കണക്കാക്കാനുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. ഹാർവാർഡ് കെന്നത്ത് സി ഗ്രിഫിൻ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസസ് വിദ്യാർത്ഥിനിയായ സാറാ സ്റ്റീലിൻ്റെ നേതൃത്വത്തിലായിരുന്നു പഠനം. ഭൂമിയിൽ ഏതാനും ലക്ഷം വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന ഗർത്തങ്ങൾ ചൊവ്വയിലും ഡൈനാമോ ധ്രുവീയ വിപണനം അനുഭവിക്കുന്നതിനിടയിൽ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സൗരയൂഥം ഉൾപ്പടെയെല്ലാം എങ്ങനെ ഇങ്ങനെ ആയിത്തീർന്നു എന്നതുമായി ബന്ധപ്പെട്ടുള്ള പല പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള തങ്ങളുടെ ഏറ്റവും മികച്ച അന്വേഷണമാണ് ഗ്രഹ കാന്തികക്ഷേത്രങ്ങളെ പറ്റി പഠിക്കുകയെന്നതും ഗവേഷണത്തിന് നേതൃത്വം നൽകിയ ഹാർവാർഡിലെ സാറാ സ്റ്റീൽ പറഞ്ഞു.
വെള്ളത്താൽ മൂടപ്പെട്ട് കിടന്ന ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ജീവനുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന കാലത്തെ തെളിവുകൾ നാസ അയച്ച റോവറുകൾ ശേഖരിച്ചിരുന്നു. ശക്തമായ കാന്തികക്ഷേത്രത്തിൻ്റെ അഭാവത്തിൽ, ഗ്രഹത്തിലെ ജലം ഉൾപ്പെടെയുള്ള അന്തരീക്ഷത്തെ നശിപ്പിക്കുന്ന സൗര കാറ്റിനെ പ്രതിരോധിക്കാനുള്ള കഴിവ് ചൊവ്വയ്ക്ക് നഷ്ടപ്പെട്ടിരുന്നു, ഇത് ഗ്രഹത്തിലെ ജീവിന്റെ അംശങ്ങളെ നിലനിർത്താൻ കെൽപ്പിലാതെയാക്കി. എന്നിരുന്നാലും ഗ്രഹത്തിൻ്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ വെള്ളത്തിനടിയിൽ സൂക്ഷ്മാണുക്കൾക്ക് വാസയോഗ്യമാവാനുള്ള സാധ്യത കണ്ടെത്തിയേക്കുമെന്ന് കഴിഞ്ഞ മാസം നാസയുടെ ഒരു പഠനം പ്രസ്താവിച്ചിരുന്നു. മഞ്ഞു പാളികൾക്കിടയിലൂടെ എത്തുന്ന പ്രകാശം വഴി ഫോട്ടോസിന്തസിസ് നടക്കാമെന്ന് കണ്ടെത്തുന്നു. ചൊവ്വയിൽ കാണപ്പെടുന്ന തണുത്ത ജലവും തണുത്ത കാർബൺ ഡൈ ഓക്സൈഡും ഒരുപക്ഷേ മഞ്ഞ് പാളികളില്‍ ജീവന്‍ നിലനിർത്തുന്ന പൊട്ടൻഷ്യൽ ഹോസ്റ്റ് ആകുമോ എന്നും കണ്ടെത്താൻ ഗവേഷണ സംഘം ശ്രമിക്കുന്നുണ്ട്.
Content Highlights - Study says that life on Mars is not very old