നവംബർ 16 ന് അർധരാത്രി പുറത്തിറങ്ങിക്കോളു; 2024 ലെ അവസാനത്തെ സൂപ്പർ മൂൺ കാണാം

നേരത്തെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു.

dot image

2024 അവസാനിക്കാൻ ഇനി ഒന്നരമാസം കൂടിയെ ബാക്കിയുള്ളപ്പോൾ ചർച്ചയായി സൂപ്പർ മൂൺ പ്രതിഭാസം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോൾ ആണ് സൂപ്പർ മൂൺ പ്രതിഭാസം നടക്കുന്നത്. 'ബീവർ മൂൺ' എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ 2024 നവംബർ 16 നാണ് കാണാൻ സാധിക്കുക.

നേരത്തെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടേഴ്സ് മൂൺ എന്നിങ്ങനെയായിരുന്നു സൂപ്പർ മൂണുകൾ അറിയപ്പെട്ടിരുന്നത്. സാധാരണ രീതിയിൽ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി സൂപ്പർ മൂൺ കാണാം. നവംബർ 16 ന് രാവിലെ 2.58 നാണ് സൂപ്പർ മൂൺ അതിന്റെ പൂർണ തോതിൽ കാണാൻ സാധിക്കുക. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ചന്ദ്രൻ ഉദിക്കും.

സൂപ്പർ മൂണിനൊപ്പം 'സെവൻ സിസ്റ്റേഴ്സ്' എന്നറിയപ്പെടുന്ന പ്ലീയാഡ്‌സ് നക്ഷത്രസമൂഹത്തിനെയും സ്ഥിരം വാനനിരീക്ഷകനെ കാണാൻ സാധിച്ചിക്കും. പൂർണ്ണ ചന്ദ്രനെ ഫ്രോസ്റ്റ് മൂൺ അല്ലെങ്കിൽ സ്‌നോ മൂൺ എന്നും വിളിക്കുന്നു, ഇത് തണുത്ത കാലാവസ്ഥയുടെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഈ ആകാശ വിസ്മയം ആസ്വദിക്കാൻ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല.

Content HIghlights: Come out at midnight on November 16 and see the last supermoon of 2024

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us