ഭൂമിക്ക് സമീപത്തുകൂടി അപകടകരമായി രീതിയിൽ ഛിന്നഗ്രഹം 2019 VU5 കടന്നുപോകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി നാസ. ഏകദേശം 140 അടി വീതിയുള്ള ഇന്ത്യയിലെ ഇന്ത്യ ഗേറ്റിനോട് ഭാരം താരതമ്യപ്പെടുത്താവുന്ന ഛിന്നഗ്രഹം നാളെ പുലർച്ചെ (നവംബർ 15) 02:42 AMന് ഭൂമിയുടെ അടുത്തുള്ള പോയിൻ്റിലെത്തും. ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയില്ലെങ്കിൽ പോലും ഭൂമിയുമായി കൂട്ടിയിടിച്ചാൽ അത് എത്രത്തോളം അപകടകരമാകുമെന്ന് നാസ പരിശോധിക്കുന്നുണ്ട്.
2019 VU5 ഛിന്നഗ്രഹം ഭൂമിയോട് വളരെ അടുത്ത് കിടക്കുന്ന ഒരു വസ്തുവാണ്. 2019 VU5 ഛിന്നഗ്രഹം അപ്പോളോ ഗ്രൂപ്പിൽ പെട്ടതാണ്. 2019 VU5 ഛിന്നഗ്രഹം അതിൻ്റെ ഭ്രമണപഥം സൂര്യനെ ചുറ്റുന്ന ഭൂമിയുടെ പാതയോട് അടുത്തുകൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 83,934 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ഭൂമിയിലേക്ക് 995,510 കിലോമീറ്റർ അടുത്ത് വരാമെങ്കിലും നാസ അതിൻ്റെ ഏറ്റവും അടുത്ത സമീപന ദൂരം 4.6 ദശലക്ഷം കിലോമീറ്ററായി സ്ഥാപിച്ചിട്ടുണ്ട്. ഭൂമിയും ഛിന്നഗ്രഹവും തമ്മിൽ അകലമുണ്ടെങ്കിലും ബഹിരാകാശ പാറകൾ ഭൂമിയുമായി കൂട്ടിയിടിച്ചാൽ ഭൂമിക്ക് നാശമുണ്ടാക്കാൻ കഴിയുന്ന ദൂരത്തിലാണ് അവ നിലകൊള്ളുന്നത്. ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരത്തേക്കാൾ ഏകദേശം 13 മടങ്ങ് കൂടുതലാണ്.
2019 VU5 ഭൂമിയിൽ പതിക്കുകയാണെങ്കിൽ അതിൻ്റെ ആഘാതം ഒരുപക്ഷേ വളരെ കൂടുതലായിരിക്കും. ഛിന്നഗ്രഹം ഒരുപക്ഷേ ഭൂമിയിൽ പതിക്കുകയാണെങ്കിൽ അത് വന്‍ ബോംബ് സ്ഫോടന പരമ്പരയ്ക്ക് തുല്യമായിരിക്കും. ഛിന്നഗ്രഹം പതിച്ചാൽ ആ പ്രദേശം പൂർണമായും നശിപ്പിക്കപ്പെടും. പക്ഷേ പേടിക്കേണ്ടതില്ല, ഛിന്നഗ്രഹം നമ്മുടെ ഗ്രഹവുമായി കൂട്ടിയിടിക്കില്ല എന്നാണ് നാസ വൃത്തങ്ങൾ നൽകുന്ന വിവരം.
2019 VU5 പോലുള്ള ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ വർഷങ്ങളായി നാസ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നാസയുടെ ധനസഹായത്തോടെയുള്ള ആധുനിക ദൂരദർശിനികളും റഡാറുകളും ഉൾക്കൊള്ളുന്ന സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ആഗോള നിരീക്ഷണ ശൃംഖലയിലൂടെയാണ് ഛിന്നഗ്രഹങ്ങളെയും അവയുടെ ഭ്രമണപഥങ്ങളെയും ട്രാക്ക് ചെയ്യുന്നുത്. ഇത്തരം നിരീക്ഷണങ്ങൾ ഏതെങ്കിലും തരത്തിൽ ഭൂമിക്ക് ഭീക്ഷണിയുണ്ടാകുന്ന സാധ്യതയുണ്ടോ എന്ന് ശാസ്ത്രജ്ഞരെ സഹായിക്കും. നാസയുടെ പ്ലാനറ്ററി ഡിഫൻസ് പ്രോഗ്രാം ബഹിരാകാശ അവശിഷ്ടങ്ങൾക്കെതിരായ ഭൂമിയുടെ നിലനിൽപ്പിന് പ്രത്യേക ശ്രദ്ധ കൊണ്ടുവരുമെന്നും അതിന് യാതൊരു വിട്ടുവീഴ്ച്ച ഉണ്ടാവില്ലെന്നും നാസ ഉറപ്പ് നൽകി.
Content Highlights: NASA issued an alert on the asteroid 2019 VU5, a near-Earth object, which is going to pass dangerously close to Earth. Asteroid 2019 VU5 is an NEO and belongs to the Apollo group