'മുച്ചങ്കന്‍' ആണ്, 9 തലയും; ഇവന്‍ ആള് പുലിയാണ് കേട്ടോ

മൂന്ന് ഹൃദയവും ഒമ്പത് തലയും നീല രക്തവുമുള്ള ഒരേയൊരു ജീവി ഏതാണെന്നറിയാമോ?

dot image

മൂന്ന് ഹൃദയവും, ഒമ്പത് തലയും, നീല രക്തവുമൊക്കെയുളള ഒരു ജീവിയെ സങ്കല്‍പ്പിച്ചുനോക്കൂ. കഥകളിലും സിനിമകളിലും അത്തരത്തിലുള്ള രൂപങ്ങളും കഥാപാത്രങ്ങളുമൊക്കെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയും. എന്നാല്‍ ഭൂമിയില്‍ അങ്ങനെ ഒരു ജീവി ജീവിച്ചിരിക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് ആരെയാണ് ഓര്‍മ്മ വരിക. അതും വെള്ളത്തില്‍ ജീവിക്കുന്ന ഒരു ജീവി. അത് മറ്റാരുമല്ല നീരാളി (Octopuses ) ആണ്. പ്രകൃതിയുടെ ഒരു അസാധാരണമായ സൃഷ്ടിയാണ് ഈ ജീവി.

എന്താണ് നീരാളിയുടെ പ്രത്യേകതകള്‍

സമുദ്രത്തില്‍ ജീവിക്കുന്ന ഏറ്റവും മിടുക്കരായ ജീവികളില്‍ ഒന്നാണ് നീരാളി. നീരാളികള്‍ മിടുക്കന്മാരാണെന്നാണ് ഗവേഷകര്‍ പോലും പറയുന്നത്. ഇവര്‍ക്ക് സ്വയം പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചുറ്റുപാടുകളോട് ഇണങ്ങിച്ചേരാനുമുളള നിറവും ഘടനയും ഉണ്ട്. നീരാളിക്ക് മാത്രം എങ്ങനെയാണ് മൂന്ന് ഹൃദയം ഉണ്ടായത്? ഈ മൂന്ന് ഹൃദയങ്ങളുടെ പ്രത്യേകതകള്‍ എന്തൊക്കെയാണ് എന്നറിയാമോ? നീരാളിയുടെ രണ്ട് ഹൃദയങ്ങള്‍ ഒരുമിച്ചാണ് രക്തം പമ്പ് ചെയ്യുന്നത്. മൂന്നാമത്തെ ഹൃദയം ഓക്‌സിജനാല്‍ സമ്പുഷ്ടമായ രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യാനായി ഉപയോഗിക്കുന്നു. ഒക്ടോപസിന്റെ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷങ്ങളില്‍ അതിനെ അതിജീവിക്കാന്‍ ഈ സവിശേഷ സംവിധാനം സഹായിക്കും.


ഇതിന്റെ മറ്റൊരു പ്രത്യേകത ഇവയുടെ രക്തം നീലയാണ് എന്നതാണ്. നമ്മുടെയൊക്കെ രക്തത്തില്‍ ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ചുവപ്പുനിറമാണ്. എന്നാല്‍ ഒക്ടോപസിന്റെ രക്തത്തില്‍ കോപ്പര്‍ അടങ്ങിയ ഹീമോ സയാനിന്‍ എന്ന പ്രോട്ടീന്‍ ആണ് അടങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ നീരാളിക്ക് എട്ട് കൈകളുമുണ്ട്. ഈ എട്ട് കൈകളിലും ചെറിയ തലച്ചോറുകളും ഉണ്ട്. ഈ തലച്ചോറുകളാണ് കൈകള്‍ ചലിപ്പിക്കാനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും ഒക്കെ നീരാളിയെ സഹായിക്കുന്നത്. ഈ പ്രത്യേകതകള്‍ ഒക്കെയുള്ള നീരാളി വ്യത്യസ്തനാകാതിരിക്കുന്നത് എങ്ങനെയാണല്ലേ...

Content Highlights :Do you know which is the only creature with three hearts, nine heads and blue blood?

dot image
To advertise here,contact us
dot image