നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച; തണുത്തുറഞ്ഞ് സിയോള്‍

മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ അപകടങ്ങളെ തുടര്‍ന്ന് 4 പേര്‍ മരിച്ചു

dot image

ഒരു നൂറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ശക്തമായ മഞ്ഞു വീഴ്ചയില്‍ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോള്‍. ഈ വര്‍ഷത്തെ ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു അത്. കനത്ത മഞ്ഞുവീഴ്ചയില്‍ നാല് പേരാണ് മരിച്ചത്. 1972 നവംബര്‍ 28 ന് സിയോളില്‍ രേഖപ്പെടുത്തിയ 12.4 സെന്റീമീറ്റർ മഞ്ഞുവീഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബുധനാഴ്ച രാവിലെ 7 മണിയോടെ 16.5 സെന്റീമീറ്റര്‍ (6.5 ഇഞ്ച്) മഞ്ഞുവീഴ്ച ഉണ്ടായതായി കൊറിയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1907-ല്‍ രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണിത്.

മഞ്ഞുവീഴ്ച മൂലം രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ കുറഞ്ഞത് 220 വിമാനങ്ങള്‍ റദ്ദാക്കി. 90 ഓളം ഫെറി സർവീസുകളെയും മഞ്ഞു വീഴ്ച ബാധിച്ചു. നൂറുകണക്കിന് ഹൈക്കിംഗ് പാതകളും അടച്ചു. മഞ്ഞുമൂടിയ റോഡിന്റെ അവസ്ഥ സിയോളിലെ യാത്രയെ മന്ദഗതിയിലാക്കി. ട്രാഫിക് അപകടങ്ങളും മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ഠ സംഭവങ്ങളും തടയുന്നതിന് ലഭ്യമായ എല്ലാ ഉപകരണങ്ങളുമായി ഉദ്യോഗസ്ഥരെ അണിനിരത്തണമെന്ന് പ്രസിഡന്റ് യൂന്‍ സുക് യോള്‍ സുരക്ഷാ, ഗതാഗത മന്ത്രാലയങ്ങളോട് ഉത്തരവിട്ടു.

പ്രസിഡന്‍ഷ്യല്‍ ഓഫീസ് പറയുന്നതനുസരിച്ച്, മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളും അസൗകര്യങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നതിന് കാലാവസ്ഥയും ട്രാഫിക് വിവരങ്ങളും വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനും യൂന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കിഴക്കന്‍ നഗരമായ ഹോങ്ചിയോണില്‍ അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചവരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഞ്ഞ് വീഴ്ച തുടരുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.

Content Highlights: Seoul slows down under blanket of heaviest November snow in 100 years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us