ഇന്ന് രാത്രി 9:45 ഭൂമിക്ക് നിർണായകമാണ്. ഭൂമിയുമായി കൂട്ടിമുട്ടുന്ന ഛിന്നഗ്രഹം ഭൂമിയ്ക്ക് വെല്ലുവിളിയാകുമോ എന്ന് അറിയണമെങ്കിൽ ഇന്ന് രാത്രി 9:45 ആകണം. പക്ഷേ ഇന്ത്യക്കാർ സുരക്ഷിതരാണ്. ഛിന്നഗ്രഹം നേരെ പാഞ്ഞടുക്കുന്നത് വടക്കൻ സൈബീരിയൻ പ്രദേശങ്ങളിലേക്കാണ്. ഏകദേശം 70 സെൻ്റീമീറ്റർ വലിപ്പമുള്ള ചെറിയ ഛിന്നഗ്രഹമാണ് ഇന്ന് ഭൂമിയുമായി കൂട്ടിമുട്ടുക. ഇന്ത്യൻ സമയം 9:45ന് ശേഷം അഞ്ച് മിനിറ്റ് വ്യത്യാസത്തിലായിരിക്കും കൂട്ടിയിടി ഉണ്ടാവുക. കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകില്ലെങ്കിലും പ്രദേശത്ത് തീഗോളങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ഭൂമിയിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഛിന്നഗ്രഹം കത്തിതീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു ചെറിയ തീഗോളമായിട്ടായിരിക്കും ഛിന്നഗ്രഹം ദൃശ്യമാകുക. അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന സമയത്ത് തീവ്രമായ താപനില ഛിന്നഗ്രഹത്തെ ഇല്ലാതാക്കും. ഇതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്‌കിൽ സമാന രീതിയിൽ ഛിന്നഗ്രഹം പൊട്ടിത്തെറിച്ച് നാശം ഉണ്ടായിരുന്നു.ഈ നാശനഷ്ടങ്ങൾ ഇത്തരത്തിൽ ഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ ഉണ്ടാക്കുന്ന ആഘാതത്തെ പറ്റി അവബോധം ഉണ്ടാക്കിയിട്ടുണ്ട്.
Incoming!☄️
— European Space Agency (@esa) December 3, 2024
A small asteroid has just been spotted on a collision course with Earth. At around ~70 cm in diameter, the impact will be harmless, likely producing a nice fireball in the sky over northern Siberia around seven hours from now at ~16:15 +/- 05 min UTC (17:15 +/-5 min… pic.twitter.com/ie9yj0FHfB
നാസ, യൂറോപ്യൻ ബഹിരാകാശ ഏജൻസി തുടങ്ങിയ ബഹിരാകാശ ഏജൻസികൾ ഭൂമിക്ക് സമീപമുള്ള വസ്തുക്കളെ കണ്ടെത്താനും ട്രാക്കുചെയ്യാനുമുള്ള അവരുടെ കഴിവുകൾ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് അപകടമുണ്ടാക്കിയേക്കാവുന്ന വലിയ ഛിന്നഗ്രഹങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും സാധ്യതയുള്ള ഭീഷണികൾ മനസ്സിലാക്കുന്നതിനും ഈ ശ്രമങ്ങൾ നിർണായകമാണ്. ഇന്ന് 9:45 ആകുമ്പോഴേക്കും വടക്കൻ സൈബീരിയയിൽ ഇത് ദൃശ്യമാകുന്നത് കാണാൻ കാത്തിരിക്കുകയാണ് നിരീക്ഷകരും.
Content Highlights: A small asteroid about 70 cm in size will collide with Earth today. The collision will take place five minutes after 9:45 Indian time