ഡല്‍ഹിയില്‍ വായുമലിനീകരണം ഏറ്റവും ഉയർന്ന നിരക്കില്‍, ചാന്ദ്‌നി ചൗക്കില്‍ ഇല്ല; കാരണം ഇതാണ്

ചാന്ദ്‌നി ചൗക്കില്‍ മാത്രം ശുദ്ധവായു ഉണ്ടാകുന്നത് എന്തുകൊണ്ട്

dot image

കഴിഞ്ഞ കുറേ നാളുകളായി ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാണ്. വായൂമലിനീകരണ തോതില്‍ ശക്തമായ വര്‍ധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്തും എന്നുകൊണ്ടാണ് ഡല്‍ഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കുള്ളതുമായ മാര്‍ക്കറ്റുകളിലൊന്നും വിനോദ സഞ്ചാര കേന്ദവുമായ ചാന്ദ്‌നി ചൗക്കില്‍ മാത്രം വായൂ മലിനീകരണം കുറഞ്ഞുനില്‍ക്കുന്നത്.

മലിനീകരണനിരീക്ഷണ സമിതികള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ മൊത്തത്തിലുളള വായു മലിനപ്പെട്ടിരിക്കുമ്പോഴും ചാന്ദ്‌നി ചൗക്കിലെ വായുവില്‍ മാത്രം മലിനീകരണം കുറവാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8 മണിക്ക് 186 (ഏറ്റവും മിതമായത്) എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സാണ് രേഖപ്പെടുത്തിയത്. ഇന്നലെ ചൊവ്വാഴ്ചയും കുറഞ്ഞ മലിനീകരണ തോതാണ് രേഖപ്പെടുത്തിയത്.

ചുറ്റുപാടും മലിനപ്പെട്ടിട്ടും ചാന്ദ്‌നിചൗക്കില്‍ താരതമ്യേനെ മികച്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് രേഖപ്പെടുത്താനുണ്ടായ കാരണമായി അധികാരികള്‍ പറയുന്നത് പ്രദേശത്ത് മോട്ടോര്‍ വാഹനങ്ങളുടെ അഭാവമാണത്രേ. 2021ല്‍ ഡല്‍ഹി ഗതാഗത വകുപ്പ് ഈ പ്രദേശം മോട്ടോര്‍ രഹിത മേഖലയായി വിജ്ഞാപനം ചെയ്തിരുന്നു. അന്നത്തെ വിജ്ഞാപനം അനുസരിച്ച് എല്ലാദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി 9 വരെ ഒരു മോട്ടോര്‍ വാഹനവും ചെങ്കോട്ട മുതല്‍ ഫത്തേപുരി മസ്ജിദ് വരെയുളള ഇവിടുത്തെ പ്രധാന റോഡില്‍ സര്‍വ്വീസ് നടത്താന്‍ പാടില്ല.

നിലവില്‍ സൈക്കിള്‍ റിക്ഷകള്‍ക്ക് മാത്രമേ ഈ പ്രദേശത്ത് അനുമതിയുള്ളൂ. പക്ഷേ അടിയന്തിര സാഹചര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ബാധകമല്ല. ഈ വാഹന നിയന്ത്രണമാണ് ചാന്ദ്‌നിചൗക്കില്‍ വായു മലിനീകരണം കുറയാന്‍ കാരണം.


ചാന്ദ്‌നി ചൗക്കില്‍ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്‌റ്റേഷന്‍ സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക് മെറ്റീരിയലിലെ ശാസ്ത്രജ്ഞനായ ഡോ. സച്ചിന്‍ ഘൂഡെയും ഈ പ്രദേശത്തെ മെച്ചപ്പെട്ട വായൂ നിലവാരത്തെക്കുറിച്ച് പറയുന്നതും ട്രാഫിക് നിയന്ത്രിക്കുന്നതിന്റെ ഗുണമായിട്ടാണ്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ മലിനീകരണത്തിന്റെ 51.5 ശതമാനവും ഉണ്ടാകുന്നത് വാഹനത്തില്‍ നിന്നുള്ള പുകകൊണ്ടാണെന്നാണ് റിപ്പോർട്ട്.

Content Highlights :That is why only Chandni Chowk, one of Delhi's oldest and busiest markets and a tourist hub, has reduced air pollution

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us