സ്വന്തം ജനനം തീരുമാനിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അങ്ങനെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ അല്ലേ. എന്നാല്‍ കേട്ടോളൂ പല മത്സ്യത്തിനും അതിന്റെ ജനനദിനം തീരുമാനിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പല മത്സ്യ ഇനങ്ങളുടെയും ഭ്രൂണങ്ങള്‍ക്ക് അവ വിരിയുമ്പോള്‍ ചില നിയന്ത്രണങ്ങളുണ്ട്. അവയ്ക്ക് അവയുടെ ഇഷ്ടപ്രകാരം വിരിഞ്ഞുവരാന്‍ സാധിക്കും. ഇസ്രയേലിലെ ജറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
സീബ്രാ ഫിഷിന്റെ മുട്ടകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു വിവരം കണ്ടെത്തിയത്. അണ്ഡവിഭജനം അണ്ഡാശയ ജീവികളുടെ ജീവിതചക്രത്തിലെ ഒരു പ്രധാന സംഭവമാണ്. മത്സ്യത്തിന്റെ ഭ്രൂണത്തില്‍നിന്നുള്ള തൈറോട്രോപ്പിന്‍ റിലീസിംഗ് ഹോര്‍മോണ്‍ (TRH)ന് മുട്ടയുടെ പുറംപാളി അലിയിക്കുന്നതിനുള്ള എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മത്സ്യങ്ങള്‍ അവയുടെ അതിജീവനം മെച്ചപ്പെടുത്തുന്ന അനുകൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടതിന് ശേഷം മാത്രമേ മുട്ട വിരിയിക്കാനുള്ള തീരുമാനം എടുക്കുകയുള്ളൂ. സീബ്രാ ഫിഷുകളില്‍ നടത്തിയ പഠനത്തില്‍ മുട്ട വിരിയിക്കുന്നതിന് തൊട്ടുമുന്‍പ് രൂപംകൊണ്ട ന്യൂറല്‍ സര്‍ക്യൂട്ടിന്റെ നിര്‍ദ്ദേശ പ്രകാരം trh ഹോര്‍മോണ്‍ രക്തപ്രവാഹംവഴി hatching gland ലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ ഈ ഗ്രന്ഥിയെ എന്‍സൈം സ്രവത്തിലേക്കും ഭ്രൂണങ്ങള്‍ സ്വയം വിരിയുന്നതിലേക്കും നയിക്കുന്ന ന്യൂറല്‍ മെക്കാനിസങ്ങള്‍ വ്യക്തമല്ലെന്നും, trh ഹോര്‍മോണ്‍ സര്‍ക്യൂട്ട് എങ്ങനെയാണ് കൃത്യമായ സമയത്തും സാഹചര്യത്തിലും ഭ്രൂണം വിരിയിക്കുന്നതിന് വേണ്ടി കൃത്യമായി പ്രവര്‍ത്തന ക്ഷമമാകുന്നതെന്നും ഇതുവരെ അറിവായിട്ടില്ല.
Content Highlights :Researchers say that many fish can determine their birthday
.