"പുഷ്പ 2: ദ റൈസ്" സിനിമ ലോകത്തെ മുഴുവനായി പിടിച്ചുകുലുക്കികൊണ്ടിരിക്കുകയാണ്. രക്ത ചന്ദനം അഥവാ ചുവന്ന ചന്ദനം അനധികൃതമായി കാട്ടിൽ കയറി മുറിച്ചെടുത്ത് കച്ചവടം നടത്തി പെട്ടെന്ന് സമ്പന്നനായി മാറുന്ന പുഷ്പ രാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തെയാണ് സിനിമ കേന്ദ്രീകരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഈ ചുവന്ന ചന്ദനം, എന്തുകൊണ്ടാണ് അതിന് ഇത്ര വിലയേറുന്നത് എന്ന് അറിയാമോ?
എന്താണ് ഈ ചുവന്ന ചന്ദന തടിയെ വിലമതിപ്പുള്ളതാക്കുന്നത്
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ഉയർന്ന വിലയുള്ളതും അപൂർവമായതുമായ വൃക്ഷമാണ് ചുവന്ന ചന്ദനം. ഇത് ഉയർന്ന നിലവാരമുള്ള ഫർണിച്ചറുകൾ, കൊത്തുപണികൾ, അലങ്കാര വസ്തുക്കൾ എന്നിവയ്ക്ക് ഉയർന്ന ഡിമാൻഡുള്ള മരമാണ് ചന്ദനം. ചുവന്ന ചന്ദനത്തിൻ്റെ വില അതിൻ്റെ ഗുണനിലവാരം, അപൂർവത, ആവശ്യം എന്നിവയെ ആശ്രയിച്ച് ഗണ്യമായി വ്യത്യാസപ്പെടുന്നു. ചുവന്ന ചന്ദനത്തിൻ്റെ ശരാശരി വില കിലോഗ്രാമിന് ₹50,000 മുതൽ ₹1,00,000 വരെയാണ്. പ്രീമിയം ഗുണനിലവാരമുള്ള ചുവന്ന ചന്ദനത്തിന് കിലോഗ്രാമിന് 2,00,000 രൂപ വരെ വില ലഭിക്കും.
ഈ ചന്ദനത്തിന് ഔഷധഗുണമുണ്ടോ?
പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ കാലങ്ങളായി ഉപയോഗിക്കുന്നതാണ് സാന്തലോൾ. ഇത് ചന്ദന തടിയിൽ നിന്നാണ് ഉണ്ടാക്കിയെടുക്കുന്നത്. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഏറെയുള്ള സാന്തലോൾ സന്ധിവാതം, ചർമ്മ അണുബാധകൾ തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കും. ഇതിലെ ആൻ്റിസെപ്റ്റിക് ഗുണം മുറിവുകൾ ഉണക്കുന്നതിനും അണുബാധ തടയുന്നതിനും സഹായിക്കും.
ചർമ്മത്തെ മെച്ചപ്പെടുത്തുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ചന്ദനം മികച്ചതാണ്. ഒപ്പം ഇത് ദഹനത്തെ സഹായിക്കുകയും വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. മുഖക്കുരു ഉൾപ്പെടെയുള്ളവയ്ക്കും ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചന്ദനം പ്രധാന പങ്ക് വഹിക്കും. അനധികൃതമായി പോലും കടത്തുന്ന തടികളുടെ ലഭ്യത കുറവായതിനാലും ഉയർന്ന ഡിമാൻഡ് ഉള്ളതിനാലും ചന്ദനക്കടത്ത് കൂടുതലായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 2016-2020 കാലയളവിൽ ഏകദേശം 20,000 ടൺ ചുവന്ന ചന്ദനമാണ് ഇന്ത്യയിൽ നിന്ന് കടത്തിയത്.
Content Highlights: Red Sandalwood is a highly valued and rare tree found in the states of Andhra Pradesh, Tamil Nadu and Karnataka. Sandalwood is a wood that is in high demand for high quality furniture, carvings and decorative items