ജീവന്റെ നിലനില്‍പ്പിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ജലം. വെള്ളത്തിന് നീല നിറമാണോ അതോ നിറമില്ലയോ എന്ന സംശയം പല കാലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉത്തരം ഏറെ കൗതുകമാണ്.
വളരെ ചെറിയ അളവിലുള്ള വെള്ളത്തില്‍ നഗ്നനേതൃങ്ങള്‍ ഉപയോഗിച്ച് നിറം കാണാന്‍ സാധിക്കില്ല. പ്രകാശം ആഗിരണം ചെയ്യാനും നിറം കാണിക്കാനുമുള്ള വ്യാപ്തി ഈ വെള്ളത്തിനുണ്ടാകില്ല. എന്നാല്‍ നീന്തല്‍ക്കുളം, തടാകം, സമുദ്രം തുടങ്ങിയവയ്ക്ക് വ്യാപ്തി കൂടുതലായതിനാല്‍ ഒരു മങ്ങിയ നീല നിറം നമുക്ക് കാണാന്‍ സാധിക്കും.
വെള്ളത്തിന്റെ തന്മാത്രാ ഘടനയും അതിലൂടെ പ്രകാശം കടന്നുപോകുന്നതുമാണ് നീലനിറത്തിന് പിന്നിലെ കാരണം. പ്രകാശ തരംഗത്തിന്റെ ചുവന്ന അറ്റത്തിലെ പ്രകാശം വെള്ളത്തിലെ തന്മാത്രകള്‍ ആഗിരണം ചെയ്യുന്നു. നീല തരംഗത്തേക്കാള്‍ ചുവന്ന തരംഗമുള്ള പ്രകാശം ആഗിരണം ചെയ്യപ്പെടും. വെള്ളത്തിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ ചുവന്ന വെളിച്ചം ആഗിരണം ചെയ്യപ്പെടുകയും നില നിറം ചിതറുകയും ചെയ്യുന്നു. അതാണ് നാം കാണുന്ന നീല നിറം.
വെള്ളത്തിന്റെ നിറത്തില്‍ പാരിസ്ഥിതിക ഘടകങ്ങളും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. കണികകള്‍ക്കും ആല്‍ഗകള്‍ക്കും മറ്റ് ഘടകങ്ങള്‍ക്കും വെള്ളത്തിന്റെ നിറം മാറ്റാന്‍ സാധിക്കും. ഇത് നീല, പച്ച, ബ്രൗണ്‍ തുടങ്ങിയ നിറം ജലത്തിന് നല്‍കുന്നു. ഉദാഹരണമായി, ഫൈറ്റോപ്ലാങ്ക്ടണ്‍, മൈക്രോസ്‌കോപിക് ആല്‍ഗെ എന്നിവയുള്ള ജലാശയങ്ങള്‍ പച്ച നിറമായി കാണപ്പെടുന്നു.
കൂടാതെ, കാലാവസ്ഥയും സൂര്യപ്രകാശം വരുന്ന രീതിയും വെള്ളത്തിന്റെ നിറത്തെ സ്വാധീനിക്കും. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ ജലത്തിന്റെ നീല നിറം തെളിഞ്ഞു കാണുന്നു. എന്നാല്‍ മേഘം മൂടിക്കിടക്കുന്ന സാഹചര്യങ്ങളില്‍ വെള്ളം ചാരനിറത്തിലാണ് കാണപ്പെടുന്നത്.
Content Highlights: Is water have color ?