ജീവലോകത്ത് വിഷമുള്ള പല ജീവികളെയും നമുക്ക് അറിയാം. അവരില്‍ നിന്ന് നാം മാറിനില്‍ക്കാറും ജാഗ്രത പുലര്‍ത്താറുമുണ്ട്. ഇവയില്‍ അപൂര്‍വമായി മാത്രം വിഷമുള്ള ജീവികളാണ് പക്ഷികള്‍. എന്നാല്‍ അക്കാര്യം പലര്‍ക്കും അറിയില്ല. അതേ, പക്ഷികളിലുമുണ്ട് സൂക്ഷിക്കേണ്ട ചിലര്‍. വിരലിലെണ്ണാവുന്ന പക്ഷികളില്‍ മാത്രമേ വിഷാംശം കാണപ്പെടുന്നുള്ളു. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ഹൂഡഡ് പിറ്റോഹ്യു
പക്ഷികളില്‍ ആദ്യമായി വിഷമുണ്ടെന്ന് രേഖപ്പെടുത്തിയത് ഹൂഡഡ് പിറ്റോഹ്യയിലാണ്. ഇവയുടെ ചര്‍മത്തിലും ചിറകുകളിലും മറ്റ് കോശങ്ങളിലും ബട്രാകോടോക്‌സിന്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്.
റഫ്ഡ് ഗ്രൗസ്
റഫ്ഡ് ഗ്രൗസില്‍ ഗ്രയാനോടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. സസ്യ ഇനമായ മൗണ്ടെയ്ന്‍ ലോറല്‍ കഴിക്കുന്നതിലൂടെയാണ് റഫ്ഡ് ഗ്രൗസിന് ഗ്രയാനോടോക്‌സിന്‍ ലഭിക്കുന്നത്.
യൂറോപ്യന്‍ ക്വെയില്‍സ്
ശരത്കാലങ്ങളില്‍ മാത്രമേ യൂറോപ്യന്‍ ക്വെയില്‍സില്‍ വിഷാംശം കാണപ്പെടുന്നുള്ളൂ. ഇക്കാലയളവില്‍ ഇവ കിഴക്കന്‍ ആഫ്രിക്കന്‍ തടാകങ്ങളില്‍ നിന്ന് ഈജിപ്തിലേക്കും കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് പറക്കുന്നതും കൊണ്ടാണിത്.
ബ്ലൂ കേപ്പ്ഡ് ഇഫ്രിറ്റ
വേട്ടക്കാര്‍ക്കെതിരെയുള്ള പ്രതിരോധ സംവിധാനമെന്ന നിലയിലാണ് ബ്ലൂ കേപ്പ്ഡ് ഇഫ്രിറ്റയില്‍ വിഷമടങ്ങിയിരിക്കുന്നത്. ഇതിന്റെ തൂവലുകളിലേക്കും ചര്‍മത്തിലേക്കും ബാട്രോചോട്ടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ഇവ വേട്ടക്കാരില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നു.
Content Highlights: Poisonous birds in the world