പുതുവർഷം ആഘോഷിക്കണ്ടേ? വിസ്മയമൊരുക്കാൻ ബഹിരാകാശവുമുണ്ട്; 2025ലെ ആദ്യ ഉൽക്കാവർഷം കാണാൻ ദിവസങ്ങൾ മാത്രം

'ഉല്‍ക്കാവര്‍ഷം' (meteor shower) ഒരുക്കിയാണ് ബഹിരാകാശം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

dot image

ലോകമെമ്പാടുമുള്ളവര്‍ 2025നെ ഏറെ പ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങുകയാണ്. ഈ ആഘോഷം വരവേല്‍ക്കാന്‍ ആകാശവും നമ്മോടൊപ്പം ചേരുകയാണ്. 'ഉല്‍ക്കാവര്‍ഷം' (meteor shower) ഒരുക്കിയാണ് ബഹിരാകാശം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.

ഡിസംബര്‍ 27ന് തുടങ്ങിയ ക്വാഡ്രന്റിസ് എന്ന ഈ ഉല്‍ക്കാവര്‍ഷം ജനുവരി മൂന്ന്, നാല് തീയതികള്‍ പാരമ്യത്തിലെത്തും. ഇന്ത്യയിലും നമുക്ക് ഈ ആകാശ വിസ്മയം കാണാനാവും. മണിക്കൂറില്‍ 80 മുതല്‍ 120 വരെ ക്വാഡ്രന്റിസിനെ വ്യക്തമായി ഇന്ത്യയില്‍ നിന്നും കാണാന്‍ കഴിയുമെന്നാണ് ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്ലാനറ്റോറിയത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

വര്‍ഷത്തിലെ ഏറ്റവും മികച്ച ഉല്‍ക്കാ വര്‍ഷങ്ങളില്‍ ഒന്നാണ് ക്വാഡ്രന്റിസ്. സാധാരണ ഉല്‍ക്കാവര്‍ഷങ്ങള്‍ ധൂമകേതുക്കളില്‍ (Comets) നിന്നാണ് ഉല്‍ഭവിക്കുന്നത്. എന്നാല്‍ നാസ പറയുന്നതിനനുസരിച്ച് 2003ലെ EH1 എന്ന ഛിന്നഗ്രഹത്തില്‍ നിന്നാണ് ക്വാഡന്റ്രിസ് ഉത്ഭവിക്കുന്നത്. ഈ ഛിന്നഗ്രഹത്തിന് ഒരു തവണ സൂര്യനെ ചുറ്റിവരാന്‍ 5.52 വര്‍ഷം ആവശ്യമാണ്.

Content Highlights: 2025's First Meteor Shower 'Quandrantid' Will Be Visible In India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us