സ്വർണമെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ച പാറ, സത്യമറിഞ്ഞപ്പോള്‍ സ്വർണത്തേക്കാള്‍ മൂല്യം

ആയിരത്തോളം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ പതിച്ചതാണ് ഈ ഉല്‍ക്കയെന്നാണ് കണക്കാക്കപ്പെടുന്നത്

dot image

വർഷങ്ങളോളം ഏറെ കാത്തിരിപ്പോടെ സൂക്ഷിച്ചുവെച്ചൊരു കല്ല് പിന്നീട് അത് സ്വർണത്തേക്കാള്‍ അമൂല്യമായ വസ്തുവാണെന്നറിഞ്ഞാല്‍ എങ്ങനെയുണ്ടാകും? വിലപിടിപ്പുള്ള വസ്തുക്കളും കല്ലുകളും ശേഖരിക്കാൻ ഏറെ താത്പര്യമുള്ള ഒരാളായിരുന്നു ഡേവിഡ് ഹോൾ. 2015-ൽ ഡേവിഡ് ഹോളിന് ചുവന്ന നിറത്തിലുള്ള ഒരു പാറ ലഭിച്ചു. ഇതില്‍ സ്വർണമുണ്ടെന്ന് കരുതി വർഷങ്ങളോളമാണ് ഡേവിഡ് ഇത് സൂക്ഷിച്ച് വെച്ചത്. പിന്നീട് ഇത് പൊട്ടിക്കാന്‍ ശ്രമിച്ചതോടെയാണ് കല്ലിന് പിന്നലെ 'രഹസ്യം' പുറത്തുവന്നത്.

വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് അദ്ദേഹം ഈ കല്ല് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹം ആ കല്ല് മെൽബൺ മ്യൂസിയത്തിലേക്ക് കൊണ്ടു പോയി. അവിടെ വെച്ചാണ് ഡേവിഡ് ഹോൾ ആ സത്യം മനസ്സിലാക്കുന്നത്.

പരിശോധനയിൽ മ്യൂസിയം വിദഗ്ധർ പാറ മേരിബറോ ഉൽക്കയാണെന്ന് കണ്ടെത്തി. കണ്ടെത്തിയ പാർക്കിൻ്റെ പേരിലാണ് ഈ ഊല്‍ക്ക അറിയപ്പെടുന്നത്. 4.6 ബില്യൺ വർഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ഊല്‍ക്കാ ശിലയ്ക്ക് 17 കിലോഗ്രാം ഭാരമുണ്ട്. 100-1,000 വർഷങ്ങൾക്ക് മുമ്പ് ഇത് ഭൂമിയിൽ പതിച്ചതാകാമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഗവേഷകർ ഈ ഉല്‍ക്കയുടെ മൂല്യത്തെ അമൂല്യമെന്നാണ് വിശേഷിപ്പിച്ചത്. ലക്ഷങ്ങളാണ് ഇന്ന് ഇവയുടെ മൂല്യം. നിർണായകമായ നിരവധി കണ്ടുപിടുത്തങ്ങളിലേക്ക് വിരല്‍ചൂണ്ടാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

Content Highlights: In 2015, David Hole found a heavy rock, believing it to contain gold. After years of futile attempts to crack it open, he took it to the Melbourne Museum, where it was identified as the 4.6-billion-year-old Maryborough meteorite. This rare find, estimated to be worth millions, provides valuable insights into the early Solar System.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us