അത്ഭുതപ്പെടുത്തി 'ചിലന്തിമഴ'... പ്രതിഭാസത്തിന് പിന്നില്‍

എന്തുകൊണ്ടാണ് ചിലന്തികള്‍ ആകാശത്തുനിന്ന് വീഴുന്നത് പോലെ തോന്നുന്നത്

dot image

ബ്രസീലിലെ മിനാസ് ഗെറൈസിലെ ഒരു പട്ടണമായ സാവോ തോം ദാസ് ലെട്രാസിലാണ് അപൂര്‍വ്വവും വിചിത്രവുമായ ഈ പ്രതിഭാസം അരങ്ങേറിയത്. നൂറ് കണക്കിന് ചിലന്തികളാണ് ഈ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. ആകാശത്തുനിന്ന് മഴപെയ്യുന്നതുപോലെ അവ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. വിചിത്രമായ ഈ സംഭവത്തിന് പിന്നാലെ വിദഗ്ധര്‍ ഈ പ്രതിഭാസത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി.


ജീവ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ വലിയ തോതിലുളള ഇണചേരല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുള്ള നൂറ് കണക്കിന് ചിലന്തികളെ ഉള്‍ക്കൊള്ളുന്ന വലിയൊരു വെബ് ആണ് ഈ കാഴ്ചയ്ക്ക് കാരണമായത്. The Daily Mail റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ജീവശാസ്ത്രജ്ഞനായ കെയ്‌റോണ്‍ പാസോസ് ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. പെണ്‍ ചിലന്തികള്‍ക്ക് സ്‌പെര്‍മത്തേക്ക എന്ന പ്രത്യേക അവയവം ഉണ്ടെന്നും അത് ഒന്നിലധികം പുരഷന്മാരില്‍ നിന്നുള്ള ബീജം സംഭരിക്കാന്‍ അനുവദിക്കുകയും ചെയ്യുമത്രേ. ഈ പ്രതിഭാസം ജനിതക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

ചിലന്തികള്‍ സാധാരണയായി ഒരുമിച്ച് ജീവിക്കാറില്ല. എന്നാല്‍ ചിലത് സാമൂഹിക സ്വഭാവം കാണിക്കുകയും അവരുടെ കോളനികള്‍ രൂപീകരിക്കുകയും ചെയ്യും. ഈ കോളനികള്‍ ചിലന്തികള്‍ ഇരപിടിക്കാനും ഭക്ഷണം പങ്കിടാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും സഹായിക്കും. ഉദാഹരണത്തിന് സ്റ്റെഗോഡിഫസ്, അനെലോസിമസ് പോലെയുള്ള ചിലന്തികള്‍ വലിയ വലകള്‍ നിര്‍മ്മിക്കുകയും അവിടെ ഇരപിടിക്കലും ഭക്ഷണം പങ്കിടലും ഒക്കെ നടത്തുയും ചെയ്യുന്നു. ഈ വലകളും കോളനികളും വര്‍ഷംതോറും വര്‍ധിച്ചുവരുന്നു. ഇങ്ങനെ വലയില്‍ കുടുങ്ങി കിടക്കുന്ന ചിലന്തികളുടെ കാഴ്ചയാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.

Content Highlights : Spider rain from the sky, scientists say this is an unusual phenomenon. Why do spiders seem to fall from the sky?

dot image
To advertise here,contact us
dot image