വൈആർ4 എന്ന ഈ ഛിന്നഗ്രഹം ഭൂമിയക്ക് സമീപഭാവിയിൽ തന്നെ ഭീഷണിയാകുമോയെന്ന ആശങ്കയിലാണ് ശാസ്ത്രലോകം. 2032 ഡിസംബർ 22ന് ഈ ഛിന്നഗ്രഹം ഭൂമിയിൽ വന്നുപതിക്കാൻ സാധ്യയുണ്ടെന്നാണ് പ്രവചനം. 130 മുതൽ 330 അടിവരെ വലുപ്പമുള്ളതാണ് 2024 വൈആർ4 ഛിന്നഗ്രഹം. ഇത് ഭൂമിയുമായി കൂട്ടിയിടിച്ചാൽ ആ ഭാഗത്ത് കാര്യമായ തകരാർ വരുത്തിവയ്ക്കും എന്നാണ് കരുതുന്നത്.
ചിലിയിലെ ദൂരദര്‍ശിനിയില്‍ 2024 ഡിസംബറിലാണ് 27നാണ് വൈആര്‍4 ഛിന്നഗ്രഹത്തെ വിദഗ്ധർ കണ്ടത്. ഈ ഛിന്നഗ്രഹത്തിന് 130 മുതൽ 330 അടിവരെ നീളമുണ്ട്. 40 മീറ്ററിനും 100 മീറ്ററിനും ഇടയിൽ വീതിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വൈആര്‍ 4 ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 1.3 ശതമാനം സാധ്യതയാണ് നിലവില്‍ ഗവേഷകര്‍ കാണുന്നത്. ഈ ഛിന്നഗ്രഹത്തിന് 40നും 90 മീറ്ററിനും ഇടയിലാണ് വ്യാസം കണക്കാക്കുന്നത്. ടൊറീനോ ഇംപാക്ട് ഹസാർഡ് സ്കെയിൽ പ്രകാരം 10ൽ മൂന്ന് റേറ്റിംഗാണ് വൈആര്‍ 4 ഛിന്നഗ്രഹത്തിന് നൽകിയിരിക്കുന്നത്. 2032 ഡിസംബർ 22ന് ഭൂമിയ്ക്ക് അപകടകരമായ രീതിയിൽ 1,06,200 കിലോമീറ്റർ അടുത്തേക്ക് ഈ ഛിന്നഗ്രഹം എത്തുമെന്ന് നിലവിൽ കണക്കാക്കുന്നു.
നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ചിലിയിലെ അസ്ട്രോയിഡ് ടെറസ്ട്രിയല്‍ ഇംപാക്ട് ലാസ്റ്റ് അലർട്ട് സിസ്റ്റം സ്റ്റേഷനാണ് ഈ ഛിന്നഗ്രഹം ഭീഷണിയാണോ എന്ന് പഠനം നടത്തിയത്. ആശ്വാസകരമായ വിവരമാണ് പഠനത്തില്‍ കണ്ടെത്തിയത്. ഈ ഛിന്നഗ്രഹം ഭൂമിയെ തൊട്ടുപോലും നോവിക്കാതെ കടന്നുപോകാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനഫലം.
ഈ ഛിന്നഗ്രഹത്തെ കുറിച്ച് ആശങ്കയില്ലെന്നായിരുന്നു റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയിലെ ഡോ. റോബര്‍ട്ട് മാസ്സി പ്രതികരിച്ചത്. ഇത്തരം ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ സാങ്കേതികവിദ്യകള്‍ നല്‍കേണ്ടതുണ്ട് എന്നും റോയല്‍ ആസ്ട്രോണമിക്കല്‍ സൊസൈറ്റിയിലെ ഡോ. റോബര്‍ട്ട് മാസ്സി പറഞ്ഞു. യുഎന്നിന് പുറമെ നാസയുടെ നിയർ എർത്ത് ഒബ്ജെക്റ്റ് സ്റ്റഡീസ് സെൻ്ററും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും വൈആര്‍ 4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. അതേസമയം 2024 YR4 ഛിന്നഗ്രഹത്തിന്‍റെ അപകട സാധ്യത ഭൂരിഭാഗം ജ്യോതിശാസ്ത്രജ്ഞരും പൂര്‍ണമായും തള്ളുന്നുമില്ല.
Content Highlights: Asteroid 2024 YR4 may hit earth in 2032