വീട്ടു വളപ്പില്‍ ഒരു പാമ്പിനെ കാണുമ്പോള്‍ തന്നെ നമ്മള്‍ പരിഭ്രാന്തരാകും. അപ്പോള്‍ ഒരു വീടിനുള്ളില്‍ 97 പാമ്പും കുഞ്ഞുങ്ങളെ കണ്ടാലുള്ള അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെയാണ് വീട്ടുവളപ്പില്‍ കണ്ടെത്തിയത്. റെഡ് ബെല്ലി ബ്ലാക്ക് എന്ന വിഭാഗത്തിലുള്ള പാമ്പുകള്‍ പ്രസവിച്ച 97 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.
ഇവ പ്രസവിക്കുന്നതിനായി കൂട്ടം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 97 ചെറിയ പാമ്പുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. പാമ്പുപിടിത്തക്കാരനെത്തി ഇവയെ പിടികൂടുകയും ചെയ്തു. പാമ്പ് പിടിത്തക്കാരനായ ഡിലന്‍ കൂപ്പറാണ് പാമ്പുകളെ പിടികൂടിയത്.
വിഷമുള്ള പാമ്പാണ് റെഡ് ബെല്ലി ബ്ലാക്. സുരക്ഷാ കാരണങ്ങളാലോ അനുയോജ്യമായ ആവാസ വ്യവസ്ഥയോ കണക്കാക്കിയാണ് പ്രസവത്തിനായി ഈ പാമ്പുകള്‍ ഒത്തുകൂടുമെന്ന് പാമ്പുകളെ കുറിച്ച് പഠനം നടത്തുകയും എഴുതുകയും ചെയ്യുന്ന സ്‌കോട്ട് ഐപ്പര്‍ പറഞ്ഞു. എന്നാലും ഇത് അപൂര്‍വ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു റെഡ് ബെല്ലി പാമ്പിന് നാലിനും 35നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. നൂറിലധികം പാമ്പുകള്‍ ഉള്ളതിനാല്‍ ഇവയെ ദേശീയ ഉദ്യാനത്തിലേയ്ക്ക് വിടാന്‍ തീരുമാനമായി.
Content Highlights: hundreds of snakes found from an australian yard