വിയറ്റിന 19, പശുക്കളിലെ ലോകസുന്ദരി; വിറ്റുപോയത് 40 കോടി രൂപയ്ക്ക്

ടെക്‌സാസില്‍ നടന്ന ചാമ്പ്യന്‍ ഓഫ് വേള്‍ഡ് മത്സരത്തില്‍ മിസ് സൗത്ത് അമേരിക്ക പട്ടം സ്വന്തമാക്കിയിട്ടുള്ള പശുവാണ് വിയറ്റിന 19

dot image

ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയ പശുവെന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് ഇന്ത്യയില്‍ നിന്നുള്ള നെല്ലൂര്‍ ഇനത്തില്‍ പെട്ട വിയറ്റിന 19ന് സ്വന്തം. 53 മാസം പ്രായമുള്ള നെല്ലൂര്‍ ഇനത്തിലുള്ള വിയറ്റിന 19, 40 കോടി രൂപയ്ക്കാണ് ബ്രസീസിലില്‍ നടന്ന ലേലത്തില്‍ വിറ്റുപോയത്. 1101 കിലോഗ്രാമാണ് പശുവിന്റെ തൂക്കം.

വിയറ്റിന ഒരു സൗന്ദര്യ റാണി കൂടിയാണ്. ടെക്‌സാസില്‍ നടന്ന ചാമ്പ്യന്‍ ഓഫ് വേള്‍ഡ് മത്സരത്തില്‍ മിസ് സൗത്ത് അമേരിക്ക പട്ടം സ്വന്തമാക്കിയിട്ടുള്ള പശുവാണ് വിയറ്റിന 19. മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിന് തുല്യമായ കന്നുകാലികള്‍ക്ക് വേണ്ടിയുള്ള മത്സരമാണ് ഇത്.

വിയറ്റിനയുടെ മസില്‍ ഘടനയും ശരീര പ്രകൃതിയുമാണ് സൗന്ദര്യപ്പട്ടം നേടിക്കൊടുക്കുന്നതില്‍ സഹായിച്ചത്. ഇന്ത്യയില്‍ നിന്നുള്ള നെല്ലൂര്‍ ഇനത്തിന് ഉഷ്ണമേഖലാ കാലാവസ്ഥയുമായി വേഗത്തില്‍ പൊരുത്തപ്പെടാനും രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുണ്ട്. ഏതൊരു ക്ഷീരകര്‍ഷകനും ആഗ്രഹിക്കുന്ന എല്ലാതരം ഗുണങ്ങളും അടങ്ങിയ ഇനമാണ് നെല്ലൂര്‍. ഈ ഇനത്തില്‍ പെട്ട പശുക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ബ്രസീലില്‍ ആണ്.

Content Highlights: This Indian-origin cow, sold for Rs 40 crore in Brazil

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us