'പറക്കും' അണ്ണാനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കണ്ടോളൂ...വൈറലായി വീഡിയോ

ശിവകുമാര്‍ ഗംഗല്‍ ആണ് കാട്ടിലെ 'പറക്കുന്ന' അണ്ണാന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്

dot image

പറക്കും അണ്ണാന്‍ എന്ന് പറഞ്ഞ് കേട്ടിട്ടല്ലേയുള്ളു. എന്നാല്‍ ഇതാ കണ്ടോളൂ. പലരും പറക്കുന്ന അണ്ണാനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിരിക്കാന്‍ സാധ്യതയില്ല. ഇപ്പോള്‍ പറക്കുന്ന അണ്ണാന്റെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ ശിവകുമാര്‍ ഗംഗല്‍ ആണ് കാട്ടിലെ പറക്കുന്ന അണ്ണാന്റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവെച്ചത്. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് അണ്ണാന്‍ പറക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അനായാസം അണ്ണാന്‍ പറക്കുന്നത് അത്ഭുതപ്പടുത്തുന്ന കാഴ്ചയായിരുന്നു എന്നാണ് ശിവകുമാർ പറയുന്നത്.

ഇന്ത്യ കൂടാതെ ചൈന, ഇന്തോനേഷ്യ, മ്യാന്‍മാര്‍, ശ്രീലങ്ക, തായ്വാന്‍, വിയറ്റ്‌നാം, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഈ അണ്ണാനുകളെ കാണാം. പറക്കും അണ്ണാനുകള്‍ അണ്ണാന്‍ വര്‍ഗത്തില്‍ പെട്ട പറക്കുന്ന സസ്തനികളാണ്. ഇവയ്ക്ക് പക്ഷികളെപ്പോലെ പറക്കാന്‍ സാധിക്കില്ല. 90 മീറ്റര്‍ ദൂരം വരെ ഇവയ്ക്ക് പറക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. വാലും ഇതിനോടു ചേര്‍ന്നുള്ള ത്വക്ക് ഭാഗവുമാണ് ഇവയ്ക്ക് പറക്കാനുള്ള കഴിവ് നല്‍കുന്നത്.

Content Highlights: flying squirrel video

dot image
To advertise here,contact us
dot image