
മത്സ്യബന്ധനത്തിനിടെ ഒരാള്‍ക്ക് ലഭിച്ച വിചിത്ര ജീവിയാണ് സോഷ്യല്‍ ലോകത്ത് ചർച്ചയായിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്രമായ രൂപമുള്ള ജീവിയെയാണ് റഷ്യൻ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത്. ഗൾഫിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് റോമൻ ഫെഡോർട്സോവിന് വിചിത്രവും ചാരനിറത്തിലുള്ളതുമായ ഈ ജീവിയെ ലഭിക്കുന്നത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുെവെച്ചതോടെ ആളുകള്‍ ആശയക്കുഴപ്പത്തിലാകുകയായിരുന്നു.
rfedortsov_official_account എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. അന്യഗ്രഹ ജീവിയാണോ എന്ന് വരെ പലരും സംശയം ഉന്നയിക്കുന്നതിനിടെ ഒരു മത്സ്യത്തൊഴിലാളി ഈ ജീവിയെ തിരിച്ചറിഞ്ഞു. ഇത് സ്മൂത്ത് ലംപ്‌സക്കർ (Smooth lumpfish)ആണെന്നാണ് അദ്ദേഹം പറയുന്നത്. കടലിൻ്റെ ആഴത്തിൽ വസിക്കുന്നതും ഒരു അടിയിലധികം നീളത്തിൽ എത്താൻ കഴിയുന്നതുമായ ഒരു തരം മറൈൻ റേ-ഫിൻഡ് മത്സ്യമാണിത്.
വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "അതിനെ കൊന്ന് കത്തിക്കുക, ഇനി ഒരിക്കലും അങ്ങനെയൊന്നിനെ പിടിക്കരുതെന്ന് മറ്റൊരാൾ കുറിച്ചു. അത് വെള്ളത്തിനടിയിൽ ജീവിക്കുന്ന അന്യഗ്രഹജീവികളുടെ വളർത്തുമൃഗമാണെന്നായിരുന്നു മറ്റൊൾ കമൻ്റിൽ അവകാശപ്പെട്ടത്. മറ്റൊരാൾ അതിനെ ഹാരി പോട്ടറിന്റെ "ദി ഡാർക്ക് ലോർഡു"മായാണ് താരതമ്യം ചെയ്തത്.
Content Highlights: Russian Fisherman Captures Never seen before creature, sparks Alien Theories