ഭാഗിക സൂര്യഗ്രഹണം മാര്‍ച്ച് 29ന്; ഇന്ത്യയില്‍ ദൃശ്യമാകുമോ? അറിയേണ്ടതെല്ലാം

മാര്‍ച്ച് 29ന് പുലര്‍ച്ചെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും

dot image

വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം എത്തുകയാണ്. മാര്‍ച്ച് 29നാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ഇത് പൂര്‍ണസൂര്യഗ്രഹണമായിരിക്കില്ലെങ്കിലും ചന്ദ്രന്‍ സൂര്യനെ ഭാഗികമായി മറയ്ക്കും. എന്നാല്‍ ഈ ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണാനാകില്ല. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാകുമെന്നാണ് നാസ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് 29ന് പുലര്‍ച്ചെയാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുക. ന്യൂയോര്‍ക്ക് സിറ്റി, ബോസ്റ്റണ്‍, മോണ്‍ട്രിയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം വ്യക്തമായി കാണാം. ചില ആഫ്രിക്കന്‍ പ്രദേശങ്ങളിലുള്‍പ്പടെ നേരിയ രീതിയില്‍ മാത്രമാകും ഗ്രഹണം ദൃശ്യമാകുക. ഈസ്റ്റേണ്‍ ഡേലൈറ്റ് ടൈം പുലര്‍ച്ചെ 4.50ന് ഗ്രഹണം ആരംഭിക്കും. 6.47-ഓടെ ഇത് പൂര്‍ണമാകുകയും, 8.43-ഓടെ അവസാനിക്കുകയും ചെയ്യും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.20നാണ് ഭാഗിക സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 6.13ഓടെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇത് കാണാന്‍ സാധിക്കില്ല. 2025-ലെ അടുത്ത സൂര്യഗ്രഹണം സെപ്റ്റംബര്‍ 21ന് നടക്കാന്‍ സാധ്യതയുണ്ടെന്നാണ് നാസയുടെ പ്രവചനം.

സുരക്ഷാ മുന്‍കരുതലുകള്‍

സൂര്യഗ്രഹണം ഒരിക്കലും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത്. ഇത് റെറ്റിനയില്‍ പൊള്ളലുകള്‍ പോലെ കണ്ണിന് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കാനിടയുണ്ട്. ഉചിതമായ നേത്രസംരക്ഷണ ഉപകരണങ്ങളിലൂടെ മാത്രമേ സൂര്യഗ്രഹണം വീക്ഷിക്കാവൂ. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡമായ ISO 12312-2 പാലിക്കുന്ന സോളാര്‍ വ്യൂവറുകള്‍ മാത്രം ഉപയോഗിക്കുക.

Content Highlights: Solar Eclipse On March 29: Will It Be Visible In India? All You Need To Know

dot image
To advertise here,contact us
dot image