പെന്‍ഗ്വിന്‍ മുട്ടകള്‍ പുഴുങ്ങിയാല്‍ എന്തുസംഭവിക്കും; കഴിക്കാനാകുമോ?

കോഴിമുട്ടകളെ അപേക്ഷിച്ച് പെന്‍ഗ്വിന്‍ മുട്ടകളിലെ ഗ്ലൈക്കോപ്രോട്ടീനുകളുടെ വ്യത്യസ്ത ഘടന മൂലമാണ് ഈ പ്രതിഭാസമുണ്ടാകുന്നത്

dot image

രു പുഴുങ്ങിയ മുട്ട പൊട്ടിച്ചാല്‍ എന്ത് കിട്ടും? ഒരു മഞ്ഞക്കുരുവും വെളളയും. എന്നാല്‍ ഒരു പെന്‍ഗ്വിനിന്റെ മുട്ടയാണ് പുഴുങ്ങിയെടുത്ത് പൊട്ടിക്കുന്നതെങ്കിലോ? വെളള നിറം കാണേണ്ടയിടത്ത് പൂര്‍ണമായും സുതാര്യമായാണ് കാണാന്‍ കഴിയുകയെന്ന് അവകാശപ്പെടുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചിത്രങ്ങള്‍ സഹിതമാണ് പോസ്‌റ്റെങ്കിലും അത് ചിലരില്‍ കൗതുകവും ചിലരില്‍ സംശയവുമാണ് ഉയര്‍ത്തിയത്. പെന്‍ഗ്വിന്‍ മുട്ടകള്‍ പാകം ചെയ്യുമ്പോള്‍ ഇത്തരം വിചിത്രമായ പരിവര്‍ത്തനമുണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. എന്നാല്‍ ഐഎഫ്എല്‍ സയന്‍സിന്റെ 2022-ലെ റിപ്പോര്‍ട്ട് ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് പറയുന്നു.

എന്താണ് പെന്‍ഗ്വിന്‍ മുട്ടകള്‍ പുഴുങ്ങുമ്പോള്‍ സംഭവിക്കുന്നത്.

ഐഫ്എല്‍ സയന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് പെന്‍ഗ്വിന്‍ മുട്ട പുഴുങ്ങുമ്പോള്‍ സാധാരണ മുട്ടകളില്‍ സംഭവിക്കുന്നതുപോലുളള മാറ്റം തന്നെയാണ് ഉണ്ടാകുന്നത്. മുട്ടയുടെ ആല്‍ബുമിന്‍ (മുട്ടയിലെ വെളള) കട്ടപിടിക്കുന്നു. എന്നാല്‍ അത് ജെല്ലി പോലുളള സുതാര്യമായ രൂപം നിലനിര്‍ത്തുന്നു. അതിനാല്‍ മുട്ടയ്ക്കകത്തുളള മഞ്ഞക്കുരു കാണാന്‍ കഴിയുന്നു. കോഴിമുട്ടകളെ അപേക്ഷിച്ച് പെന്‍ഗ്വിന്‍ മുട്ടകളിലെ ഗ്ലൈക്കോപ്രോട്ടീനുകളുടെ വ്യത്യസ്ത ഘടന മൂലമാണ് ഈ പ്രതിഭാസമുണ്ടാകുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെന്‍ഗ്വിന്‍ മുട്ടകളില്‍ 25 ശതമാനം പെനാല്‍ബുമിനാണ് അടങ്ങിയിട്ടൂളളത്. ഇത് അന്റാര്‍ട്ടികയിലെ തണുത്തുറഞ്ഞ താപനിലയെ അതിജീവിക്കാന്‍ അവയെ സഹായിക്കുന്നു.

പെന്‍ഗ്വിന്‍ മുട്ടകള്‍ കഴിക്കാമോ?

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ സ്‌കോട് പോളാര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ അസോസിയേറ്റ് റോബര്‍ട്ട് ഹെഡ്‌ലാന്‍ഡ് പറയുന്നത്, അന്റാര്‍ട്ടികയിലുളള ഗവേഷകര്‍ അതിജീവനത്തിനായി പെന്‍ഗ്വിന്‍ മാംസത്തെയും മുട്ടകളെയും ആശ്രയിച്ചിരുന്നുവെന്നാണ്. വേവിച്ച പെന്‍ഗ്വിന്‍ മുട്ടകള്‍ക്ക് മീനിന്റെ രുചിയാണ് എന്നാണ് റോബര്‍ട്ട് ഹെഡ്‌ലാന്‍ഡ് പറയുന്നത്. എന്നാല്‍ പെന്‍ഗ്വിനുകളെ വേട്ടയാടുന്നതും അവയുടെ മുട്ട കഴിക്കുന്നതും മിക്കയിടത്തും നിയമവിരുദ്ധമാണ്.

Content Highlights: Penguin Eggs Turn Transparent When Boiled

dot image
To advertise here,contact us
dot image