വാലന്റൈൻസ് ഡേ അഘോഷിക്കാൻ പുത്തൻ വസ്ത്രങ്ങളും സമ്മാനങ്ങളും ഒരുക്കിക്കഴിഞ്ഞോ? എന്നാൽ ഇനി ശ്രദ്ധ വിരലുകളിലേക്കാകാം. കൈ വിരലുകൾ മനോഹരമാക്കുന്നതിൽ നെയിൽ ആർട്ടിന് വലിയ പങ്കുണ്ട്. എങ്കിൽ വാലന്റൈൻസ് ഡേക്ക് സ്പെഷ്യൽ നെയിൽ ആർട്ട് ആയാലോ. ഇതാ ചില വെറൈറ്റി നെയിൽ ആർട്ട് ഐഡിയകൾ...
ക്ലാസിക് റെഡ് ഹാർട്ട്
നഖങ്ങളിൽ ബോൾഡ് റെഡ് പോളിഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യാം. തുടർന്ന് ഓരോ നഖങ്ങളിലും ഹാർട്ട് ഷേപ്പിൽ വിവിധ രൂപങ്ങൾ സ്യഷ്ടിക്കാം. ഇതിനായി നെയിൽ ആർട്ട് ബ്രഷ് ഉപയോഗിക്കാം. അല്ലെങ്കിൽ ഡോട്ടിംഗ് ടൂൾ ഉപയോഗിക്കാം.
പിങ്ക് ഒംബ്രെ
നഖങ്ങൾക്ക് ഇളം പിങ്ക് പോളിഷ് ആദ്യം നൽകിയതിന് ശേഷം ഏതെങ്കിലും ഇരുണ്ട നിറത്തിലേക്ക് മാറ്റാം. കൂടുതൽ തിളക്കത്തിനായി റൈൻസ്റ്റോണുകൾ ഉപയോഗിക്കാം.
ലൗവ് ലെറ്റർ നെയിലാർട്ട്
നഖങ്ങളിൽ പ്രണയലേഖനങ്ങൾ എഴുതാം. പേസ്റ്റൽ കളർ ഉപയോഗിച്ച് തുടങ്ങുക. അതിൽ ഓരോ നഖത്തിലും കഴ്സീവ് ഫോണ്ടിൽ പ്രണയത്തിന്റെ സന്ദേശങ്ങൾ എഴുത്താം. നെയിൽ ആർട്ട് ബ്രഷ് ഉപയോഗിച്ച് സന്ദേശങ്ങൾ മനോഹരമാക്കാം.
ഹാർട്ട് ബിറ്റ് നെയിലാർട്ട്
നഖങ്ങളിൽ കറുത്ത സിഗ്സാഗ് ലൈൻ വരയ്ക്കുക. ചെറിയ ചുവന്ന ഹൃദയങ്ങൾ കൂടി ചേർക്കുക മനോഹരമായ ഹാർട്ട് ബിറ്റ് നെയിൽ ആർട്ട് തന്നെയാവട്ടെ.
ക്യാൻഡി ഹാർട്ട്
നഖങ്ങളിൽ പേസ്റ്റൽ ബേസ് കളർ ഉപയോഗിച്ച് നിറങ്ങൾ നൽകാം. ഓരോ നഖത്തിനും വിവിധ ഷേഡുകളിൽ ഹാർട്ടുകൾ ചേർക്കാം. അതിൽ പ്രണയ സന്ദേശങ്ങളോ ഇനീഷ്യലുകളോ ഉൾപ്പെടുത്താം.
റോസ് ആൻഡ് റോമൻസ്
നെയിൽ ആർട്ട് ഡിസൈൻ ഉപയോഗിച്ച് റോസപ്പൂകളുടെ ഭംഗി നഖങ്ങളിൽ കൊണ്ടുവരാം. പിങ്ക് നിറത്തിൽ ആരംഭിക്കുക. തുടർന്ന് ഓരോ നഖത്തിലും റോസ് ഡിസൈനുകൾ വരയ്ക്കാവുന്നതാണ്.