മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. താരം ഇപ്പോൾ സൗത്ത് ഇന്ത്യയിലെ തന്നെ മുൻനിര നായികമാരിലൊരാളായി മാറി. ഇപ്പോളിതാ താരത്തിൻ്റെ ബ്ലാക്ക് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം പേജിൽ പോസറ്റ് ചെയ്തിരിക്കുന്നത്.
പലതരത്തിലുള്ള ലോക്കുകളിൽ അനുപമ എത്താറുണ്ട്. ബ്ലാക്കിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ടോപ്പും സ്കർട്ടുമാണ് താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളിൽ ധരിച്ചിരിക്കുന്നത്. ബ്ലാക്ക് സാറ്റിൻ മെറ്റീരിയലിലുള്ള ഷോർട്ട് ടോപ്പിന് മാച്ചിങ്ങായി വൈറ്റും റെഡും അടങ്ങുന്ന പൂക്കളോടു കൂടിയ ഷ്രഗ്ഗും നൽകിയിരിക്കുന്നു. വൈഡ് നെക്കിലാണ് ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ലബെൽറയുടെ വസ്ത്രകളക്ഷനിൽ നിന്നുള്ളതാണ് ഈ ബ്ലാക്ക് ഔട്ട്ഫിറ്റ്. മുൻപിൽ ചെറിയ ഞൊറിവുകളുള്ള ലോങ് സ്കർട്ടാണ് മാച്ചിങ്ങായി ധരിച്ചിരിക്കുന്നത്. സാറ്റിൻ മെറ്റീരിയലിൽ തന്നെയാണ് ഇതും ഡിസൈൻ ചെയ്തിരിക്കുന്നത്. ഹൈ ബൺ രീതിയിലാണ് മുടി സെറ്റ് ചെയ്തിരിക്കുന്നത്.
വസ്ത്രത്തിനു മാച്ചിങ് ആയ സിൽവർ ജുവലറികളും അണിഞ്ഞിട്ടുണ്ട്. സിൽവറിലുള്ള ലോങ് കമ്മലുകളും വളകളും മോതിരവുമാണ് അക്സസറികൾ.
ബോൾഡായ മേക്കപ്പാണ് ബ്ലാക്ക് ലുക്കിന് തിരഞ്ഞെടുത്തിരിക്കുന്നത്. റെഡ് ലിപ് ഷെയ്ഡും, ഷിമ്മറിങ്ങ് ഐഷാഡോയും ആണ് മേക്കപ്പിൽ എടുത്തു പറയേണ്ടത്. ലുക്ക് പൂർത്തിയാക്കുന്നതിന് കറുപ്പ് നിറത്തിലുള്ള ചെറിയ പൊട്ടും നെറ്റിയിൽ കാണാം.