ടാൻ ട്രോഫി ജാക്കറ്റിൽ അതീവ സുന്ദരിയായി തമന്ന; വൈറലായി ചിത്രങ്ങൾ

ലീപാക്ഷി എല്ലവാടിയാണ് തമന്നയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്

dot image

സൗത്ത് ഇന്ത്യയുടെ പ്രിയ നായികയാണ് തമന്ന ഭാട്ടിയ. അതുകൊണ്ടു തന്നെ തമന്ന ചെയ്യുന്ന ഫാഷൻ രീതികൾ എല്ലാം നിരവധിയാളുകൾ ഫോളോ ചെയ്യാറുണ്ട്. ഇപ്പോഴിതാ തമന്നയുടെ വ്യത്യസ്ത കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റ് ധരിച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമന്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഹൗസ് ഓഫ് മസാബയുടെ ടാൻ ട്രോഫി ജാക്കറ്റാണ് താരം ധരിച്ചിരിക്കുന്നത്. 1,25,000 രൂപ വിലയുള്ള ഈ ഔട്ട്ഫിറ്റിൽ ബ്ലേസർ, ബ്ലൗസ് പീസ്, വേഷ്ടി എന്നിവയാണ് ഉൾപ്പെടുന്നത്. ഗോൾഡ് പ്ലെയ്റ്റ് ചെയ്തിരിക്കുന്ന മസ്കോട്ട്സാണ് ബ്ലേസർ കോളറിൽ നൽകിയിരിക്കുന്നത്. പരമ്പരാഗത വേഷ്ടി മോഡേൺ സ്റ്റെയിലിങ്ങാണ് ഔട്ട് ഫിറ്റിന് നൽകിയിരിക്കുന്നത്. ബിസ്ക്കറ്റ് ബ്രാ ആണ് ടോപ്പായി ധരിച്ചിരിക്കുന്നത്.

ടാൻ ബ്രൗൺ ആയതിനാൽ ബ്രൗൺ ഷെയ്ഡിലുള്ള ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതേ ഷെയ്ഡിലുള്ള ഐഷാഡോയും നൽകിയിരിക്കുന്നു. ലീപാക്ഷി എല്ലവാടിയാണ് തമന്നയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. പോംപി ഹാൻസ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. 'താം ടാൻ ഇൻകമ്മിങ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ തമന്ന പങ്കുവെച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us