രാജകുമാരിയെ പോലെ രാധിക മെര്ച്ചന്റ്; വൈറലായി ചിത്രങ്ങള്

നീല കളറിലുള്ള ബ്ലൂ വെര്സസ് ഗൗണാണ് രാധിക ധരിച്ചിരിക്കുന്നത്

dot image

ഇന്ത്യയില് നടന്ന ഏറ്റവും വലിയ ആഢംബര ആഘോഷങ്ങളിലൊന്നായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ്. ദിവസങ്ങളോളം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ വിശേഷങ്ങളാണ് സോഷ്യല് മീഡിയയിലെങ്ങും നിറഞ്ഞു നില്ക്കുന്നത്. ഇറ്റലിയില് നടന്ന രണ്ടാമത്തെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളില് ഹോളിവുഡിലെയും ബോളിവുഡിലെയും താരനിരയാണ് പറന്നെത്തിയത്.

വളരെ ചുരുക്കം ചിത്രങ്ങളും വീഡിയോകളുമാണ് ഇതിനകംപുറത്തുവന്നിട്ടുള്ളത്. ഇതില് ഏറ്റവും ട്രെന്ഡിങ് ആയിരിക്കുന്നത് രാധികയുടെ പ്രിന്സസ് ലുക്കിലുള്ള ചിത്രങ്ങളാണ്. നീല കളറിലുള്ള ബ്ലൂ വെര്സസ് ഗൗണാണ് ചിത്രത്തില് രാധിക ധരിച്ചിരിക്കുന്നത്. സിന്ഡ്രല്ലയെ ഓര്മിപ്പിക്കുന്ന വിധത്തിലാണ് രാധികയുടെ ലുക്ക്. ഓഫ് ഷോള്ഡര് ഡിസൈനിലുള്ള കോര്സെറ്റ് മോഡല് ഗൗണാണിത്.

ഏവരുടേയും ശ്രദ്ധ ആകര്ഷിക്കുന്ന ബ്ലൂ ഡയമണ്ട് നെക്ലസാണ് രാധിക ഈ ലുക്കിനൊപ്പം അണിഞ്ഞിരിക്കുന്നത്. ഓഫ് ഷോള്ഡര് ഡിസൈനിലുള്ള കോര്സെറ്റ് മോഡല് ഗൗണാണിത്. നീല കളറിലുള്ള വസ്ത്രത്തില് സില്വര് സീക്വന്സും കൊടുത്തിരിക്കുന്നു. ഡമണ്ട് സ്റ്റോണുകളോടു കൂടിയ ചെയിനില് ഓവല് ഷേപ്പിലുള്ള വലിയ ബ്ലൂ ഡയമണ്ട് ആണ് കൊടുത്തിരിക്കുന്നത്. അതിന് മാച്ചിങ് ആയിട്ടുള്ള സ്റ്റോണ് കമ്മലുകളും രാധിക അണിഞ്ഞിരിക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us