അംബാനി കുടുംബത്തിലെ ആഘോഷങ്ങളെല്ലാം വാര്ത്തകളില് ഇടംനേടാറുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ കല്ല്യാണ മാമാങ്കമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും. ഇപ്പോഴിതാ രാധികയുടെ വ്യത്യസ്തത നിറഞ്ഞ ഒരു ഗൗണിലേക്കാണ് എല്ലാരുടെയും ശ്രദ്ധ. ഇരുപത്തി രണ്ടാമത്തെ വയസ്സില് അനന്ത് നല്കിയ പ്രേമലേഖനം തന്റെ ബ്ലാക്ക് ആന്ഡ് വൈറ്റ് ഷിഫോണ് ഗൗണില് പ്രിന്റ് ചെയ്തിരിക്കുകയാണ് രാധിക.
'എന്റെ പിറന്നാളിന്, ഞാന് അവന് എന്താണ് എന്ന് വ്യക്തമാക്കി കൊണ്ട് എഴുതിയ പ്രേമലേഖനമാണിത്. അത് എന്നും നിലനില്ക്കണം. ഇതായിരുന്നു ഞങ്ങളുടെ പ്രണയമെന്ന് എന്റെ കുട്ടികളെയും, പേരക്കുട്ടികളെയും ചൂണ്ടിക്കാണിക്കണം' എന്നാണ് രാധിക തന്റെ ഗൗണിനെക്കുറിച്ച് വോഗ് മാഗസിനോടു പറഞ്ഞിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഗൗണില് വെള്ള ഷിഫോണ് കൂടി ചേര്ത്താണ് സ്റ്റൈല് ചെയ്തിരിക്കുന്നത്. ഈ ഷിഫോണ് മെറ്റീരിയലിലാണ് നീണ്ട പ്രണയലേഖനം രാധിക ആലേഖനം ചെയ്തിരിക്കുന്നത്.
ലോകം ഉറ്റു നോക്കുന്ന ഒന്നാണ് ആനന്ദ് അംബാനി- രാധിക മെര്ച്ചന്റ് വിവാഹം. പ്രീ വെഡ്ഡിങ് ആഘോഷങ്ങള് ഇറ്റലിയില് അടുത്തിടെ നടന്നിരുന്നു. ബോളിവുഡിലേയും ഹോളിവുഡിലേയും താരനിരയാണ് ആഘോഷത്തില് പങ്കെടുക്കാന് എത്തിയത്. വളരെ കുറച്ച് ചിത്രങ്ങള് മാത്രമാണ് ചടങ്ങുകളില് നിന്നും സോഷ്യല് മീഡിയയില് പ്രചരിച്ചത്.