തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് കല്ല്യാണി പ്രിയദര്ശന്. നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസില് ഇടം നേടിയ താരത്തിന്റെ ഫാഷന് സെന്സും ഏറെ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ വൈബ്രന്റ് ലുക്കിലുള്ള കല്ല്യാണിയുടെ ചില ചിത്രങ്ങളാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
നീല കളറിലുള്ള ഔട്ട്ഫിറ്റാണ് ചിത്രത്തില് താരം അണിഞ്ഞിരിക്കുന്നത്. ലൗവ് ബേര്ഡ്സ് സ്റ്റുഡിയോയുടേതാണ് ഈ ഔട്ട്ഫിറ്റ്. ഹാഫ് സ്ലീവോടുകൂടിയ ഷിമ്മറിങ് ഡ്രെസ്സാണിത്. ലൗവ് ബേര്ഡ്സ് സ്റ്റുഡിയോയുടേതാണ് ഈ ഔട്ട്ഫിറ്റ്. ഓപ്പണ് ഹൗസ് സ്റ്റുഡിയോ ടീമാണ് കല്യാണിയുടെ ഈ ലുക്ക് സ്റ്റൈല് ചെയ്തിരിക്കുന്നത്.
ബിഗ് സ്ക്രീനിലേതു പോലെ തന്റെ സോഷ്യല് മീഡിയ അക്കൗണ്ടില് അത്ര സജീവമല്ല താരം. ഏറെ നാളുകള്ക്ക് ശേഷമാണ് ഇത്തരത്തിലൊരു ചിത്രം കല്യാണി പോസ്റ്റ് ചെയ്യുന്നത്.