ബ്ലാക്ക് ബോഡിക്കോണില് ഗ്ലാമറസ് ലുക്കില് പാര്വതി; വൈറലായി ചിത്രങ്ങള്

ഇന്ത്യന് ഫിലിം ഫെസ്റ്റിവലില് തിളങ്ങി പാര്വതി തിരുവോത്ത്

സ്നേഹ ബെന്നി
1 min read|06 Jul 2024, 12:04 pm
dot image

മലയാളികളുടെ പ്രിയതാരമാണ് പാര്വതി തിരുവോത്ത്. ഉള്ളൊഴുക്കാണ് താരത്തിന്റെ അവസാനമായി മലയാളത്തിലിറങ്ങിയ ചിത്രം. ഇന്ത്യന് ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പണിങ് ചടങ്ങ് മുതല് അവസാന ദിവസം വരെ താരം സജീവമാണ്. ഉള്ളൊഴുക്ക് സിനിമയെ പ്രതിനിധീകരിച്ചാണ് പാര്വതി ഫെസ്റ്റിവലില് പങ്കെടുത്തത്. ഫെസ്റ്റിവലിന്റെ അവസാന ദിനത്തില് പാര്വതി ധരിച്ച ഔട്ട്ഫിറ്റിന്റെ ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. താരം തന്റെ ഇന്സ്റ്റഗ്രാം പേജിലാണ് ചിത്രങ്ങള് പോസ്റ്റ് ചെയ്തത്.

രാഹുല് മിശ്രയുടെ കോസ്മോസ് കളക്ഷനില് നിന്നുള്ള ബ്ലാക്ക് ജാക്കറ്റും, ബോഡികോണ് ടോപ്പുമാണ് പാര്വതി ധരിച്ചിരുന്നത്. ഔട്ട്ഫിറ്റിന് മാച്ചിങ്ങായി ഷാഹില് കപൂറിന്റെ ഡൗക്സ് ആമോര് എന്ന ബ്രാന്ഡിന്റെ കോക്കോ ബീഡിങ് സ്ലിങ് ബാഗും തിരഞ്ഞെടുത്തിട്ടുണ്ട്. 19999 രൂപയാണ് ബാഗിന്റെ വില.

ത്രീഡി ഹാന്ഡ് എംബ്രോയിഡറിയില് പല നിറത്തിലുള്ള സീക്വന്സ്കളാണ് ട്രെന്ച് കോട്ടില് നല്കിയിരിക്കുന്നത്. സില്വര് ബ്ലാക്ക് സീക്വന്സ് തുന്നിച്ചേര്ത്തതാണ് ടോപ്പ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് പാര്വതി ഫെസ്റ്റിവലിന്റെ ആദ്യന്തം പങ്കെടുത്തത്.

dot image
To advertise here,contact us
dot image